ജ​ന്പിം​ഗ് ജാ​ക്സി​ൽ റെ​ക്കോ​ർ​ഡ് മ​റി​ക​ട​ന്ന കെ.​കൃ​ത്വി​ക​യെ ചി​റ്റൂ​ർ പ്ര​സ് ക്ല​ബ്ബ് ആ​ദ​രി​ച്ചു
Monday, July 4, 2022 12:35 AM IST
ചി​റ്റൂ​ർ : ജ​ന്പിം​ഗ് ജാ​ക്സി​ൽ നി​ല​വി​ലെ വേ​ൾ​ഡ് റെ​ക്കോ​ർ​ഡ് മ​റി​ക​ട​ന്ന കെ.​കൃ​ത്വി​ക​യെ ചി​റ്റൂ​ർ പ്ര​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി ആ​ദ​രി​ച്ചു.
പ്ര​സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് എ.​രാ​മ​ച​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി ഷി​ജു മ​ല​ക്കാ​ട്, ദി​ലീ​പ് ചി​റ്റൂ​ർ, ക​ണ​ക്ക​ന്പാ​റ ബാ​ബു, ജ​യ​ൻ ക​ല്ലൂ​ട്ടി​യാ​ൽ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ന​ല്ലേ​പ്പി​ള്ളി എ​സ്ക​ഐ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ർ​ത്ഥി​യാ​ണ് കെ.​കൃ​ത്വി​ക. നി​ല​വി​ൽ ഗോ​വ സ്വ​ദേ​ശി​യാ​യ യ​ഷ് വി​വേ​ക് പ​വാ​റി​ന്‍റെ റെ​ക്കോ​ർ​ഡി​നെ മ​റി​ക​ട​ന്നാ​ണ് പ​തി​നാ​റു​കാ​രി​യാ​യ കെ.​കൃ​ത്വി​ക വേ​ൾ​ഡ് റെ​ക്കോ​ർ​ഡി​ന് ഉ​ട​മ​യാ​യ​ത്. പാ​ല​ക്കാ​ട്-​എ​ല​പു​ള്ളി ജം​ഗ​ത്ത​റ​യി​ൽ ശ്രീ​ജ​യു​ടെ മ​ക​ളും ശി​വ​രാ​മ​ൻ ത​ത്ത എ​ന്നി​വ​രു​ടെ ചെ​റു​മ​ക​ളു​മാ​ണ് കെ.​കൃ​ത്വി​ക.
നി​ല​വി​ൽ ന​ല്ലേ​പ്പി​ള്ളി ശ്രീ​കൃ​ഷ്ണ ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി​യാ​ണ്. വെ​റും 3 മാ​സം കൊ​ണ്ടാ​ണ് ജ​ന്പിം​ഗ് ജാ​ക്സ് കൃ​ത്വി​ക പ​രി​ശീ​ലി​ച്ച​ത്.
നി​ല​വി​ലെ റെ​ക്കോ​ർ​ഡ് ആ​യ 30 സെ​ക്ക​ന്‍റി​ൽ 71 എ​ണ്ണം എ​ന്ന​തി​നെ മ​റി​ക​ട​ന്നാ​ണ് 30 സെ​ക്ക​ന്‍റി​ൽ 74 എ​ണ്ണം ജ​ന്പിം​ഗ് ജാ​ക്സ് ചെ​യ്താ​ണ് കൃ​ത്വി​ക ച​രി​ത്രം സൃ​ഷ്ടി​ച്ച​ത്.