ഹെ​ൽ​പ്പിം​ഗ് ഹാ​ൻ​ഡ്സ് സീ​സ​ണ്‍ രണ്ടിന് തു​ട​ക്കം
Sunday, July 3, 2022 12:52 AM IST
പാ​ല​ക്കാ​ട് : മേ​ഴ്സി കോ​ള​ജി​ലെ ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗ​വും റോ​ട്ട​റി ക്ല​ബ്ബ് ഓ​ഫ് പാ​ല​ക്കാ​ട് ഫോ​ർ​ട്ടും സം​യു​ക്ത​മാ​യി 2021-22 വ​ർ​ഷ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സാ​മൂ​ഹ്യ സേ​വ​ന പ​രി​പാ​ടി​ക​ളു​ടെ പ​ര​ന്പ​ര​യാ​യ ഹെ​ൽ​പ്പിം​ഗ് ഹാ​ൻ​ഡ്സി​ന്‍റെ 2022-23ലെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. സാ​ന്പ​ത്തി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും പി​ന്നി​ൽ നി​ല്ക്കു​ന്ന​വ​രെ പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ളെ സ്വ​യം പ​ര്യാ​പ്ത​ത നേ​ടാ​ൻ സ​ഹാ​യി​ക്കു​ക എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​രി​പാ​ടി​ക്കു തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ദേ​വു എ​ന്ന വ​നി​ത​ക്ക് മേ​ഴ്സി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഗി​സ​ല ജോ​ർ​ജ് ത​യ്യ​ൽ മെ​ഷീ​ൻ കൈ​മാ​റി. റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് സ​ജീ​വ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ നി​ർ​മ​ൽ, റോ​ട്ട​റി സോ​ണ​ൽ ചെ​യ​ർ​മാ​ൻ പി.​സ​ന്തോ​ഷ് കു​മാ​ർ, ജി​ജി​ആ​ർ പി.​സു​രേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ൻ പു​ല്ല​ഞ്ചേ​രി ന​ന്ദി പ​റ​ഞ്ഞു. വ​രും നാ​ളു​ക​ളി​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ർ​ഹ​രാ​യ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.