ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വം
Sunday, July 3, 2022 12:51 AM IST
പാ​ല​ക്കാ​ട് : കേ​ന്ദ്ര ഗ​വ​ർ​മെ​ന്‍റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം സ്വ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ് ആ​ഘോ​ഷം പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ ആ​ഘോ​ഷി​ച്ചു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി​ക​ളും വൃ​ക്ഷ തൈ​ക​ൾ ന​ട്ടു പി​ടി​പ്പി​ക്കു​ക​യും ബൈ​ക്ക് റാ​ലി, കൂ​ട്ട​യോ​ട്ടം എ​ന്നി​വ പാ​ല​ക്കാ​ട് ആ​ർ​പി​എ​ഫ് ക​മാ​ൻ​ഡ​ന്‍റ് ജെ​തി​ൻ ​ബി.​ രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി.