ന​ടീ​ൽ വേ​ഗ​ത്തി​ലാ​ക്കാ​ൻ ബം​ഗാ​ളി തൊ​ഴി​ലാ​ളി​ക​ൾ
Sunday, July 3, 2022 12:51 AM IST
ആ​ല​ത്തൂ​ർ : മേ​ലാ​ർ​ക്കോ​ട് മേ​ഖ​ല​യി​ൽ ര​ണ്ടാംവി​ള നെ​ൽ​ക്കൃ​ഷി​യി​ൽ ന​ടീ​ൽ പു​രോ​ഗ​മി​ക്കു​ന്നു. ന​ല്ല മ​ഴ ല​ഭി​ച്ച​തും കൃ​ഷി​പ്പ​ണി​ക്ക് അ​നു​കൂ​ല​മാ​യി. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യ​തോ​ടെ​യാ​ണ് ന​ടീ​ൽ വേ​ഗ​ത്തി​ലാ​യ​ത്.

ഒ​രു ഏ​ക്ക​ർ ന​ടു​ന്ന​തി​ന് 1700 രൂ​പ​യും കാ​പ്പി​യു​മാ​ണ് കൂ​ലി. ഉ​മ, എ​എ​സ്ടി വി​ത്തു​ക​ളാ​ണ് ക​ർ​ഷ​ക​ർ പ്ര​ധാ​ന​മാ​യും ന​ടു​ന്ന​ത്. ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളി​ലെ തി​ര​ക്ക​നു​സ​രി​ച്ച് ചെ​റു സം​ഘ​ങ്ങ​ളാ​യി​ട്ടാ​ണ് ഇ​വ​രെ ന​ടീ​ലി​നാ​യി പ​റ​ഞ്ഞു​വി​ടു​ന്ന​തെ​ന്ന് പാ​ട​ശേ​ഖ​ര​സ​മി​തി സെ​ക്ര​ട്ട​റി​യും ഏ​ജ​ന്‍റു​മാ​യ രാ​ജ​ൻ പ​റ​ഞ്ഞു.