തീ​ർ​പ്പാ​ക്കാ​ത്ത ഫ​യ​ലു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​പ്പാ​ക്ക​ണം: മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി
Sunday, July 3, 2022 12:51 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ തീ​ർ​പ്പാ​ക്കാ​തെ കി​ട​ക്കു​ന്ന ഫ​യ​ലു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​പ്പാ​ക്ക​ണ​മെ​ന്നും ഓ​രോ വ​കു​പ്പി​ലെ​യും ഫ​യ​ലു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഐ​ടി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്പ്രെ​ഡ് ഷീ​റ്റ് ത​യാ​റാ​ക്ക​ണ​മെ​ന്നും വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഫ​യ​ൽ അ​ദാ​ല​ത്ത് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. താ​ഴെ​ത്ത​ട്ടി​ൽ തീ​ർ​പ്പാ​ക്ക​ണ്ട ഫ​യ​ലു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ടി​യ​ന്തി​ര​മാ​യി തീ​ർ​പ്പാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

ഓ​രോ വ​കു​പ്പു​ക​ളി​ലെ​യും തീ​ർ​പ്പാ​ക്കാ​ത്ത ഫ​യ​ലു​ക​ളു​ടെ എ​ണ്ണം, തീ​ർ​പ്പാ​ക്കാ​ൻ എ​ടു​ക്കു​ന്ന സ​മ​യം, തീ​ർ​പ്പാ​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം, എ​ന്ന് തീ​ർ​പ്പാ​ക്കും തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഗൂ​ഗി​ൾ ഷീ​റ്റ് ത​യാ​റാ​ക്കു​ന്ന​ത്.

സ്പ്രെ​ഡ് ഷീ​റ്റ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും കാ​ണാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​യി​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ല്ലാ ആ​ഴ്ച​യി​ലും സ്പ്രെ​ഡ് ഷീ​റ്റ് മു​ഖേ​ന അ​പ്ഡേ​ഷ​നു​ക​ൾ ഉ​ണ്ടാ​ക​ണം. ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ പു​രോ​ഗ​തി അ​വ​ലോ​ക​ന യോ​ഗം അ​ടു​ത്ത​മാ​സം ചേ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ എ​ഡി​എം കെ.​ മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​നാ​യി, ഹു​സൂ​ർ ശി​ര​സ്ത​ദാ​ർ അ​ബ്ദു​ൾ ല​ത്തീ​ഫ്, വ​കു​പ്പ് ജി​ല്ലാ മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.