ഗോ​പാ​ല​കൃ​ഷ്ണ​നു എളവംപാടം ആ​ർപിഎ​സി​ന്‍റെ ആ​ദ​രം
Saturday, July 2, 2022 12:47 AM IST
വ​ട​ക്ക​ഞ്ചേ​രി: വൈ​റ്റ് കോ​ള​ർ ജോ​ലി​ക്കി​ട​യി​ലും റ​ബ​ർ ടാ​പ്പിം​ഗി​ൽ മാ​താ​പി​താ​ക്ക​ളെ സ​ഹാ​യി​ക്കു​ന്ന ഗോ​പാ​ല​കൃ​ഷ്ണ​ന് എ​ള​വം​പാ​ടം മാ​തൃ​ക റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ന്‍റെ ആ​ദ​രം.
ക​ണി​ച്ചി​പ​രു​ത​ക്ക​ടു​ത്ത് പീ​ച്ചി കാ​ടി​നോ​ടു ചേ​ർ​ന്നു​ള​ള കു​ന്നേ​ൽ എ​സ്റ്റേ​റ്റി​ലെ റ​ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ആ​ന​ന്ദ​ൻ, ഈ​ശ്വ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ് സം​ഘ​ത്തി​ന്‍റെ മു​പ്പ​ത്തി​മൂ​ന്നാ​മ​ത്തെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ച​ത്.
റ​ബ​ർ പ്രൊ​ഡ​ക്ഷ​ൻ ക​മ്മീ​ഷ​ണ​റു​ടെ ചാ​ർ​ജുള്ള മു​ര​ളി പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. പ്ര​ത്യേ​ക ആ​ദ​ര​മാ​യി സം​ഘ​ത്തി​ന്‍റെ മൊ​മെന്‍റോയും സ​മ്മാ​നി​ച്ചു.
എ​ൻ​ജി​നീ​യ​റാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ ജോ​ലി ല​ഭി​ച്ചി​ട്ടും കു​ഞ്ഞു​നാ​ൾ മു​ത​ൽ ചെ​യ്തു​വ​രു​ന്ന റ​ബ​ർ ടാ​പ്പിം​ഗ് മു​ട​ക്ക​മി​ല്ലാ​തെ തു​ട​രു​ന്ന​തി​നൊ​പ്പം മാ​താ​പി​താ​ക്ക​ളെ തൊ​ഴി​ലി​ലും സ​ഹാ​യി​ച്ച് യു​വാ​ക്ക​ൾ​ക്ക് മാ​തൃ​ക​യാ​കു​ന്നു എ​ന്ന​താ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ മ​ഹ​ത്വ​മെ​ന്ന് സം​ഘം പ്ര​സി​ഡ​ന്‍റ് പി. ​വി ബാ​ബു അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.
ര​ണ്ടു​വ​ർ​ഷം മു​ന്പ് ഗോ​പാ​ല​കൃ​ഷ്ണ​നെ കു​റി​ച്ച് ദീ​പി​ക​യി​ൽ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. ഈ ​വാ​ർ​ത്ത വ​ഴി​യാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​നെ​ക്കു​റി​ച്ചു​ള്ള ന·​ക​ൾ സം​ഘം വി​ല​യി​രു​ത്തി​യ​ത്.
10 വ​യ​സു മു​ത​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ റ​ബ​ർ ടാ​പ്പ​റാ​ണ്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ർ കു​ടും​ബ​ത്തോ​ടെ കാ​ൽ​നൂ​റ്റാ​ണ്ടാ​യി തൊ​ഴി​ലു​മാ​യി എ​സ്റ്റേ​റ്റി​ലു​ണ്ട്.
വാ​പ്കോ​സ് എ​ന്ന ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​ന്പ​നി​യി​ലെ സൈ​റ്റ് സൂ​പ്പ​ർ​വൈ​സ​റാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ൻ. ഭാ​ര്യ ശു​ഭ (കാ​ളീ​ശ്വ​രി) ഫി​സി​യോ​തെ​റാ​പ്പി​സ്റ്റും.​ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു വി​വാ​ഹം.
ചി​കി​ത്സ തു​ട​രാ​ൻ പ​ണ​മി​ല്ലാ​ത്ത​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഫി​സി​യോ​തെ​റാ​പ്പി ചെ​യ്ത് ഭാ​ര്യ ശു​ഭ​യും മ​റ്റൊ​രു മ​നു​ഷ്യ​നന്മയു​ടെ മു​ഖ​മാ​യി മാ​റു​ക​യാ​ണ്. ഇ​പ്പോ​ഴും ഇ​വ​ർ​ക്ക് സ്വ​ന്ത​മാ​യി സ്ഥ​ല​മോ വീ​ടോ ഇ​ല്ല.
തൊ​ഴി​ലെ​ടു​ക്കു​ന്ന റ​ബ​ർ തോ​ട്ട​ത്തി​ലെ ഷെ​ഡി​ലാ​ണ് താ​മ​സം. സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം വ​ള്ളി​യോ​ട് സെ​ൻ​റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക് കോ​ളേ​ജി​ലാ​യി​രു​ന്നു ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് പ​ഠ​നം.
അ​ച്ഛ​നും അ​മ്മ​യ്ക്കു​മൊ​പ്പം പു​ല​ർ​ച്ചെ മൂ​ന്നി​ന് ഗോ​പാ​ല​കൃ​ഷ്ണ​നും റ​ബ​ർ ടാ​പ്പിം​ഗി​നാ​യി ഇ​റ​ങ്ങും. രാ​വി​ലെ എ​ട്ടു വ​രെ നീ​ളു​ന്ന​താ​ണ് ടാ​പ്പിം​ഗ് ജോ​ലി​ക​ൾ.
പി​ന്നെ ജി​ല്ല​യി​ലെ പ​ല ഭാ​ഗ​ത്തു​ള്ള വ​ർ​ക്ക് സൈ​റ്റി​ൽ സൈ​റ്റ് സൂ​പ്പ​ർ​വൈ​സ​റു​ടെ കു​പ്പാ​യ​മ​ണി​യും. താ​മ​സി​ക്കു​ന്ന റ​ബ​ർ എ​സ്റ്റേ​റ്റി​ൽ നി​ന്നും നാ​ലു കി​ലോ​മീ​റ്റ​റോ​ളം ദു​ർ​ഘ​ട​മാ​യ കാ​ട്ടു​വ​ഴി താ​ണ്ടി​വേ​ണം റോ​ഡി​ൽ എ​ത്താ​ൻ.
ഈ​യ​ടു​ത്ത കാ​ല​ത്താ​ണ് യാ​ത്ര​യ്ക്കാ​യി ഒ​രു ബൈ​ക്ക് വാ​ങ്ങി​യ​ത്.
എ​ത്ര ജോ​ലി തി​ര​ക്കാ​യാ​ലും പു​ല​ർ​ച്ചെ അ​ച്ഛ​നേ​യും അ​മ്മ​യേ​യും സ​ഹാ​യി​ക്കാ​തെ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഒ​രു ദി​വ​സ​ത്തി​ന് തു​ട​ക്ക​മി​ല്ല. അ​ച്ഛ​നും അ​മ്മ​യും ത​ന്നെ​യാ​ണ് ഈ ​യു​വാ​വി​ന്‍റെ കാ​ണ​പ്പെ​ട്ട ദൈ​വം.
അ​ത് അ​ങ്ങ​നെ​ത​ന്നെ തു​ട​രു​മെ​ന്നാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​യു​ന്ന​ത്.
അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ ഭാ​ര​ത​പ്പു​ഴ റ​ബേ​ഴ്സ് എം​ഡി ജ​യ​ൻ, ഫീ​ൽ​ഡ് ഓ​ഫീ​സ​ർ ദീ​പ്തി, സം​ഘം ഡ​യ​റ​ക്ട​ർ​മാ​രാ​യ ഡെ​ന്നി തെ​ങ്ങും​പ്പി​ള്ളി, ബെ​ന്നി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഒ​രു വ​ർ​ഷം നീ​ളു​ന്ന റ​ബ​ർ ബോ​ർ​ഡി​ന്‍റെ തേ​നീ​ച്ച​വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ത​ദ​വ​സ​ര​ത്തി​ൽ ന​ട​ന്നു.