ബൈ​ക്ക് യാ​ത്രി​ക​നു നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റു
Thursday, June 30, 2022 12:20 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ന​ഗ​ര​ത്തി​ൽ തെ​രു​വുനാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷം. മ​ണ്ണാ​ർ​ക്കാ​ട് ച​ന്ത​പ്പ​ടി​യി​ൽ മ​ണ്ണാ​ർ​ക്കാ​ട് ന​ഴ്സിം​ഗ് ഹോ​മി​ന് സ​മീ​പ​ത്ത് ഇ​ന്ന​ലെ തെ​രു​വുനാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി.
ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന പെ​രി​ഞ്ചോ​ള​ത്ത് വ​ട​ക്കേ​മ​ഠം വീ​ട്ടി​ൽ അ​നി​ൽ​ബാ​ബു​വി​ന് നേ​രെ നാ​യ്ക്കൾ കു​ര​ച്ച് ചാ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബൈ​ക്കി​ൽ നി​ന്ന് വീ​ണ അ​നി​ൽ ബാ​ബു​വി​ന് നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റു.
കൈകൾക്കു സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​നി​ൽ ബാ​ബു​വി​നെ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​വി​ടെ കു​ത്തി​വയ്​പ്പി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.