മുതലമട മു​ണ്ടി​പ്പ​തി കോ​ള​നി​യി​ലും ഒ​റ്റ​യാ​ൻ
Thursday, June 30, 2022 12:20 AM IST
മു​ത​ല​മ​ട: ച​പ്പ​ക്കാ​ട് മു​ണ്ടി​പ്പ​തി ആ​ദി​വാ​സി കോ​ള​നി​യി​ൽ ഒ​റ്റ​യാ​ന്‍റെ വി​ള​യാ​ട്ട​ത്തി​ൽ താ​മ​സ​ക്കാ​ർ പൊ​റു​തി​മു​ട്ടു​ന്ന​താ​യി ഉൗ​രു മൂ​പ്പ​ത്തി ജ്യോ​തി​മ​ണി.
രാ​ത്രി​യാ​വു​ന്ന​തോ​ടെ വീ​ടു​ക​ൾ​ക്ക് സ​മീ​പ​മെ​ത്തി മ​ര​ച്ചി​ല്ല​ക​ൾ പൊ​ട്ടി​ച്ച് ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന​ത് താ​മ​സ​ക്കാ​ർ​ക്ക് ഭീ​തി​യു​യ​ർ​ത്തു​ന്നു.
വ​ന​പാ​ല​ക​ർ​ക്ക് വി​വ​രം ന​ൽ​കി​യാ​ൽ ഒ​റ്റ​യാ​നെ കാ​ടു​ക​യ​റ്റി വി​ടാ​റു​ണ്ടെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ ക​ഴി​യു​ന്പോ​ൾ ഇ​വ തി​രി​ച്ചെ​ത്തും. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ അ​സു​ഖ​മു​ണ്ടാ​വു​ന്ന​വ​രെ പോലും ആ​ന ഭീ​തി​മൂലം നേ​രം പു​ല​ർ​ന്ന​ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​ത്.
ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​വും ആ​ന നാ​ലം​ഗ കു​ടും​ബം താ​മ​സി​ക്കു​ന്ന വീ​ട്ടു​മു​റ്റ​ത്ത് എ​ത്തി​യി​രു​ന്നു. തീ​ർ​ത്തും സു​ര​ക്ഷി​ത​മി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ മു​ണ്ടി​പ്പ​തി​യി​ൽ ക​ഴി​ച്ചു​കൂ​ട്ടു​ന്ന​ത് മാ​റി താ​മ​സി​ക്കാ​ൻ ഇ​ട​മി​ല്ലാ​ത്ത​തു കൊ​ണ്ടു മാ​ത്ര​മാ​ണ്.
വീ​ടു​ക​ളി​ൽ ന​ട​ത്തു​ന്ന ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​ക​ൽ സ​മ​യ​ത്തുപോ​ലും മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു ബ​ന്ധു​ക്ക​ൾ എ​ത്താ​റി​ല്ല.
വ​ന്യ​മൃ​ഗ​ശ​ല്യം ഉ​ണ്ടാ​വു​ന്ന​തു ഫ​ല​പ്ര​ദ​മാ​യി ത​ട​യാ​ൻ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്ന കോ​ള​നി വാ​സി​ക​ളു​ടെ ദീ​ർ​ഘ​കാ​ല​ത്തെ മു​റ​വി​ളി അ​ധി​കൃ​ത​ർ ചെ​വി​കൊ​ള്ളു​ന്നി​ല്ലെ​ന്ന​തും ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ നി​രാ​ശ​പ്പെ​ടു​ത്തു​ക​യാ​ണ്.
രാ​ത്രി സ​മ​യ​ത്ത് പ​ണി​ക​ഴി​ഞ്ഞ് കോ​ള​നി വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു വ​രു​ന്ന​തി​നി​ടെ ഒ​റ്റ​യാ​ന്‍റെ മു​ന്നി​ല​ക​പ്പെ​ട്ട് ത​ല​നാ​രി​ഴ​യി​ൽ ജീ​വ​ൻ ര​ക്ഷ​പ്പെ​ട്ട​വ​രും കോ​ള​നി​യി​ൽ ഇ​പ്പോ​ഴും മ​റ്റു പോം​വ​ഴി​ക​ളി​ല്ലാ​തെ താ​മ​സി​ച്ചുവ​രി​ക​യാ​ണ്.