വ​ണ്ടി​ത്താ​വ​ളം സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വം ന​ട​ത്തി
Wednesday, June 29, 2022 12:15 AM IST
ചി​റ്റൂ​ർ : കോ​വി​ഡ് കാലത്തും ഓ​ണ്‍​ലൈ​നി​ലൂ​ടെ പ​ഠി​ച്ച് മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച വ​ണ്ടി​ത്താ​വ​ളം കെകെഎം​എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ അ​ധി​കൃ​ത​ർ ആ​ദ​രി​ച്ച് വി​ജ​യോ​ത്സ​വം ന​ട​ത്തി.
ശ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന പ​രീ​ക്ഷ​യെ​ഴു​താ​ൻ ക​ഴി​യാ​ത്ത കു​ട്ടി​ക​ളു​ടെ കൂ​ടെ​നി​ന്ന് അ​വ​രെ​യും വി​ജ​യി​ക​ളാ​ക്കാ​ൻ നാം ​ഒ​രോ​രു​ത്ത​രും ശ്ര​മി​ക്ക​ണ​മെ​ന്ന് കെഎ​ൻ​എം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ഉ​ണ്ണീ​ൻ​കു​ട്ടി മൗ​ല​വി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​ ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​നാ​യി.
പ്ര​ധാ​ന​ധ്യാ​പ​ക​ൻ ഇ​ൻ​ചാ​ർ​ജ് എ.​ടി. ശ്രീ​നി​വാ​സ​ൻ, എ​സ്ആ​ർ​ജി ക​ണ്‍​വീ​ന​ർ ആ​ർ.​ വേ​ണു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജി.​ ജ​യ​കു​മാ​ർ, എ.​ശ​ശി​കു​മാ​ർ, വി.​ സു​ൽ​ഫി​ക്ക​ർ അ​ലി എ​ന്നി​വ​ർ ആ​ശം​സ​യ​ർ​പ്പി​ച്ചു.