വ​ട​ക്കു​മ​ണ്ണം ലി​ങ്ക് റോ​ഡ് ഉ​ദ്ഘാ​ട​നം
Tuesday, June 28, 2022 12:21 AM IST
മ​ണ്ണാ​ർ​ക്കാ​ട് : എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി നിർമിച്ച മ​ണ്ണാ​ർ​ക്കാ​ട് മു​ൻ​സി​പ്പാ​ലി​റ്റി​യി​ലെ വ​ട​ക്കു​മ​ണ്ണം ലി​ങ്ക് റോ​ഡ് എ​ൻ.​ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​സീ​ത, കൗ​ണ്‍​സി​ല​ർ​മാ​രാ​യ കെ.​ബാ​ല​കൃ​ഷ്ണ​ൻ, ഖ​ദീ​ജ, എം.​സി. വ​ർ​ഗീ​സ്, വി.​ഡി. പ്രേം​കു​മാ​ർ, സം​ബ​ന്ധി​ച്ചു.

പ്ല​സ് വ​ണ്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

പാ​ല​ക്കാ​ട് : മു​ക്കാ​ലി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മോ​ഡ​ൽ റ​സി​ഡ​ൻ​സി ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ പ്ല​സ് വ​ണ്‍ ബ​യോ​ള​ജി സ​യ​ൻ​സ്, ഹ്യു​മാ​നി​റ്റി​സ് ബാ​ച്ചു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ​ട്ടി​ക ജാ​തി, പ​ട്ടി​ക വ​ർ​ഗ മ​റ്റു പൊ​തു​വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​രു​ടെ വ​രു​മാ​നം ര​ണ്ടു​ല​ക്ഷ​ത്തി​ൽ താ​ഴെ​യാ​യി​രി​ക്ക​ണം. അ​പേ​ക്ഷ ഫോം ​എം​ആ​ർ​സ് മു​ക്കാ​ലി, ഐ​ടി​ഡി​പി ഓ​ഫീ​സ്, ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സുകൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ക്കു​ം. അ​വ​സാ​ന തി​യ്യ​തി ജൂ​ലൈ 20. ഫോ​ണ്‍ : 9846812164, 9947681296.