വി​പ​ണി​യി​ലെ​ത്തു​ംമു​ന്പേ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്ക​ണം: കെഎച്ച്ആ​ർ​എ
Tuesday, June 28, 2022 12:21 AM IST
പാ​ല​ക്കാ​ട് : കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കാ​യി നേ​തൃ​ത്വ പ​ഠ​ന ക്യാ​ന്പ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി.​ജ​യ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളുടെ ഗു​ണ​നി​ല​വാ​രം വി​പ​ണി​യി​ൽ എ​ത്തു​ന്ന​തി​നു മു​ന്പ് ഉ​റ​വി​ട​ങ്ങ​ളി​ൽ ത​ന്നെ ഉ​റ​പ്പു​വ​രു​ത്താ​ൻ​ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ആ​രോ​ഗ്യ​വ​കു​പ്പും സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്ന് ജി.​ജ​യ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​ൻ.​എം.​ആ​ർ. റ​സാ​ക്ക് ഭ​ക്ഷ​ണ വി​ത​ര​ണ മേ​ഘ​ല​യി​ലെ അ​ശ്ര​ദ്ധ​ക​ൾ കൊ​ണ്ടു​ണ്ടാ​കു​ന്ന അ​പ​ക​ട​കെ​ണി​ക​ൾ എ​ന്ന വി​ഷ​യം​അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​ജു​ലാ​ൽ ഹോ​ട്ട​ൽ വ്യ​വ​സാ​യം നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ഷ​യ​മ​വ​ത​രി​പ്പി​ച്ചു. ച​ട​ങ്ങി​ൽ സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണ​വും. ആ​ജീ​വാ​ന​ന്ത അം​ഗ​ത്വ വി​ത​ര​ണ​വും ന​ട​ത്തി.

ജി​ല്ലാ സെ​ക്ര​ട്ട​റി ഷി​നാ​ജ് റ​ഹ്്മാ​ൻ സ്വാ​ഗ​ത​വും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​സ​ന്തോ​ഷ് അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്നു.

സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​ൻ.​എം.​ആ​ർ റ​സാ​ക്ക് , ഡോ.​പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ, വി.​ടി. ഹ​രി​ഹ​ര​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ഈ​ച്ച​ര​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ർ ശ്രീ​ജ​ൻ ന​ന്ദി​പ​റ​ഞ്ഞു.