തൊ​ഴി​ലു​റ​പ്പി​ൽ ഇ​നി ആ​വ​ർ​ത്ത​ന പ്ര​വൃ​ത്തി പാ​ടി​ല്ല
Tuesday, June 28, 2022 12:21 AM IST
ആ​ല​ത്തൂ​ർ : തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ആ​വ​ർ​ത്ത​ന സ്വ​ഭാ​വ​മു​ള്ള പ്ര​വൃ​ത്തി​ക​ൾ വ​ർ​ഷം​തോ​റും ഏ​റ്റെ​ടു​ക്ക​രു​തെ​ന്ന് ഉ​ത്ത​ര​വ്.
മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി കേ​ര​ളാ മി​ഷ​ൻ ഡ​യ​റ​ക്ട​ർ ജൂ​ണ്‍ 10നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.
വ​ർ​ഷ​ങ്ങ​ളാ​യി ര​ണ്ടാം​വി​ള ജ​ല​സേ​ച​ന​ത്തി​നു​ള്ള ശാ​ഖ ക​നാ​ലു​ക​ളി​ലേ​യും കാ​ഡ ക​നാ​ലു​ക​ളി​ലേ​യും ചെ​ളി​യും ചെ​ടി​ക​ളും മ​റ്റു ത​ട​സ​ങ്ങ​ളും നീ​ക്കി വൃ​ത്തി​യാ​ക്കി​യി​രു​ന്ന​ത് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലാ​ണ്.
മി​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ് ഇ​തി​ന് ത​ട​സ​മാ​കും. ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യി​ലും ജ​ല​സേ​ച​ന ക​നാ​ൽ നി​ർ​വ​ഹ​ണ സ​മി​തി​ക​ളി​ലും പാ​ട​ശേ​ഖ​ര സ​മി​തി​ക​ളി​ലും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ക​നാ​ൽ ന​വീ​ക​ര​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ള​ക്ട​റും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​റും മി​ഷ​ൻ ഡ​യ​റ​ക്ട​ർ​ക്ക് മേയ് 27ന് ​ഇ​തു സം​ബ​ന്ധി​ച്ച ക​ത്ത് ന​ല്കി​യി​രു​ന്നു.
ഇ​തി​നു​ള്ള മ​റു​പ​ടി എ​ന്ന നി​ല​യി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി​ക്കൊ​ണ്ടു​ള്ള മി​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ്.