പാലക്കാട് : കേന്ദ്രസർക്കാർ നടപ്പാക്കുന്ന "അഗ്നിപഥ്’ പദ്ധതിക്കെതിരെ പാലക്കാട് നിയോജക മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യഗ്രഹ സമരം നടത്തി.
കോട്ടമൈതാനം അഞ്ചുവിളക്കിനു സമീപം വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് പുത്തൂർ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വടക്കഞ്ചേരി: കോണ്ഗ്രസ് തരൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ സത്യഗ്രഹ സമരം മുൻ എംപി വി.എസ്. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി. അയ്യപ്പൻ അധ്യക്ഷത വഹിച്ചു .
രമ്യഹരിദാസ് എംപി മുഖ്യപ്രഭാഷണം നടത്തി. കെ പി സി സി അംഗം പാളയം പ്രദീപ്, ഡിസിസി ഭാരവാഹികളായ ശാന്ത ജയറാം, തോലന്നൂർ ശശിധരൻ , സരസ്വതി രാമചന്ദൻ, കെ.യു. അംബുജാക്ഷൻ, ഡോ. അർസലൻ നിസാം, മണ്ഡലം പ്രസിഡന്റുമാരായ എം. സഹദ്, എൻ. രവി , എം.കെ. സുരേഷ്, കെ.എസ്. മുഹമ്മദ് ഇസ്മയിൽ, കെ. മോഹൻദാസ്, കെ. ഹരിദാസൻ, എ. ശിവദാസൻ എന്നിവർ പ്രസംഗിച്ചു.
കൊഴിഞ്ഞാന്പാറ: അഗ്നിപഥ് പദ്ധതി പിൻവലിക്കുന്നതുവരെ കോണ്ഗ്രസ് സമരരംഗത്ത് ഉറച്ചുനില്ക്കുമെന്നു മുൻ എംഎൽഎ കെ.എ. ചന്ദ്രൻ.
കെപിസിസി ആഹ്വാനം അനുസരിച്ച് ചിറ്റൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ കൊഴിഞ്ഞാന്പാറയിൽ നടന്ന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ ചിറ്റൂർ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ബി. സദാനന്ദൻ അധ്യക്ഷനായി.
മുൻ എംഎൽഎ കെ. അച്യുതൻ, പി. രതീഷ്, സുമേഷ് അച്യുതൻ, കെ.പി. തണികാചലം, കെ.സി. പ്രീത്, പി.ബാലചന്ദ്രൻ, കെ.എ. ഷീബ, ഷാഫിക് അത്തികോട്, അർജുനൻ മാസ്റ്റർ, മോഹനൻ, മണ്ഡലം പ്രസിഡന്റുമാരായ ശ്രീനിവാസൻ ഭുവൻദാസ് സദാനന്ദൻ, പ്രസാദ് കോഴിപ്പറ ആർ. ബാബു എന്നിവർ പ്രസംഗിച്ചു.