ടോ​ൾപ്ലാ​സ​യ്ക്കു മു​ന്നി​ൽ പ്ര​തി​ഷേധ ധ​ർ​ണയുമായി സിപിഎം
Tuesday, June 28, 2022 12:19 AM IST
വ​ട​ക്ക​ഞ്ചേ​രി: പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​യി​ലെ ടോ​ൾ കൊ​ള്ള​യ് ക്കെ​തി​രെ സി​പിഎം ​വ​ട​ക്ക​ഞ്ചേ​രി ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ ടോ​ൾ പ്ലാ​സ​യി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. സിപിഎം ​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.കെ. രാ​ജേ​ന്ദ്ര​ൻ പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.​

ടോ​ൾ നി​ര​ക്ക് കു​റ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല​യി​ലെ എംഎ​ൽഎമാ​ർ ഒ​പ്പി​ട്ട നി​വേ​ദ​നം മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കു​മെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ സി.​കെ.​ രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

കെ.​എ​ൻ.​ സു​കു​മാ​ര​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി ടി.​ ക​ണ്ണ​ൻ, ടി.​എം.​ ശ​ശി, സി.​ ത​ന്പു, വി.​ രാ​ധാ​കൃ​ഷ്ണ​ൻ, എ. ​രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​പ്ര​ഭാ​ക​ര​ൻ, സി.​കെ.​ സു​ലോ​ച​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടോ​ൾ പി​രി​വ് ആ​രം​ഭി​ച്ച് മൂ​ന്ന​ര മാ​സം പി​ന്നി​ട്ടി​ട്ടും ടോ​ൾ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ക​രാ​ർ ക​ന്പ​നി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. ​പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് തി​രി​ച്ച​റി​യ​ൽ രേ​ഖ കാ​ണി​ച്ച് ഇ​പ്പോ​ൾ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തു നി​ർ​ത്ത​ലാ​ക്കാ​നാ​ണ് ക​രാ​ർ ക​ന്പ​നി​യു​ടെ നീ​ക്കം.​

സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ ഏ​റ്റ​വും അ​ധി​കം ആ​ശ്ര​യി​ക്കു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളി​ൽ നി​ന്നും അ​മി​ത​മാ​യ ടോ​ൾ നി​ര​ക്കാ​ണ് പ​ന്നി​യ​ങ്ക​ര​യി​ൽ ഈ​ടാ​ക്കു​ന്ന​ത്.​ നി​ല​വി​ൽ ഒ​രു ട്രി​പ്പ് ഓ​ട​ണ​മെ​ങ്കി​ൽ ഇ​രു​വ​ശ​ത്തേ​ക്കു​മാ​യി 425 രൂ​പ ടോ​ൾ ന​ല്ക​ണം.

മാ​സം 38,250 രൂ​പ ഒ​രു ബ​സ് ടോ​ൾ ന​ല്കേ​ണ്ട​തു​ണ്ട്. ജി​ല്ല​യി​ൽ ത​ന്നെ​യു​ള്ള വാ​ള​യാ​ർ ടോ​ൾ പ്ലാ​സ​യി​ൽ ഒ​രു ബ​സി​ന് മാ​സം 2200 രൂ​പ മാ​ത്രം ടോ​ൾ പി​രി​ക്കു​ന്പോ​ഴാ​ണ് പ​ന്നി​യ​ങ്ക​ര​യി​ൽ ക​രാ​ർ ക​ന്പ​നി​യു​ടെ പ​ക​ൽ​കൊ​ള്ള.