തെ​ങ്ക​ര​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പന്തംകൊളുത്തി പ്രതിഷേധ പ്രകടനം
Monday, June 27, 2022 12:42 AM IST
മ​ണ്ണാ​ർ​ക്കാ​ട് : വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ ഓ​ഫീ​സി​നു​നേ​രെ എ​സ്എ​ഫ്ഐ ന​ട​ത്തി​യ അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും അ​ക്ര​മി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ​യും കോ​ണ്‍​ഗ്ര​സ് തെ​ങ്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ആ​റ്റ​ക്ക​ര ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​അ​ഹ​മ്മ​ദ് അ​ഷ്റ​ഫ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി.​വി. ഷൗ​ക്ക​ത്ത​ലി, നി​യോ​ജ​ക​മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ഗു​പ്ത, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ചേ​ലം​ഞ്ചേ​രി, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം

പാ​ല​ക്കാ​ട് : ജി​ല്ലാ എ​ക്സൈ​സ് വി​ഭാ​ഗം വി​മു​ക്തി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഹ​ല്യാ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സു​മാ​യി സ​ഹ​ക​രി​ച്ച് അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു.
എ​ല​പ്പു​ള്ളി ഗ​വ ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല പ​രി​പാ​ടി ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി. മു​രു​ക​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി എ​ൻ​സി​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, സ്പോ​ർ​ട്സ് ക്ല​ബ്, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി പൊ​തു​ജ​ന റാ​ലി​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ല​ഹ​രി വി​രു​ദ്ധ പ്ര​സം​ഗം, പെ​യി​ന്‍റിം​ഗ് , ക്വി​സ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.