മെ​ഗാ ലോ​ക് അ​ദാ​ല​ത്ത് : 661 കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി
Monday, June 27, 2022 12:42 AM IST
പാ​ല​ക്കാ​ട്: ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഗാ ലോ​ക് അ​ദാ​ല​ത്തി​ൽ 661 കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി. ന​ഷ്ട​പ​രി​ഹാ​ര​മാ​യി 14.76 കോ​ടി രൂ​പ വി​ധി​ക്കു​ക​യും ചെ​യ്തു. 2946 പെ​റ്റി കേ​സു​ക​ളി​ൽ നി​ന്ന് 6.85 കോ​ടി രൂ​പ ല​ഭി​ച്ചു. വാ​ഹ​നാ​പ​ക​ട ന​ഷ്ട​പ​രി​ഹാ​ര കേ​സു​ക​ളി​ൽ അ​ർ​ഹ​രാ​യ ഇ​ര​ക​ൾ​ക്ക് 5.41 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ല​ഭി​ച്ചു. സ്വ​കാ​ര്യ ബാ​ങ്കു​ക​ൾ അ​ട​ക്ക​മു​ള്ള വാ​യ്പ പ​രാ​തി​ക​ളി​ൽ ഏ​ട്ടു​കോ​ടി രൂ​പ തി​രി​ച്ച​ട​വാ​യി ല​ഭി​ച്ചു. മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ളി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ 2946 പെ​റ്റി കേ​സു​ക​ളി​ൽ നി​ന്നാ​യി സ​ർ​ക്കാ​റി​ന്‍ പി​ഴ​യി​ന​ത്തി​ൽ 68 ല​ക്ഷം രൂ​പ ല​ഭി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ കോ​ട​തി​ക​ളി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ ജി​ല്ലാ ജ​ഡ്ജ് ഡോ. ​ബി. ക​ലാം പാ​ഷ, ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജു​മാ​യ വി.​ജി. അ​നു​പ​മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.