കു​ന്തി​പ്പു​ഴ​യി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Sunday, June 26, 2022 11:05 PM IST
മ​ണ്ണാ​ർ​ക്കാ​ട് : കു​ന്തി​പ്പു​ഴ​യി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പോ​ത്തോ​ഴി​ക്ക​ട​വ് ര​ണ്ടാം കു​ളി​ക്ക​ട​വി​ൽ നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ണ്ട​മം​ഗ​ലം സ്വ​ദേ​ശി സ​ജി​നെ(28) യാ​ണ് വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​രം മു​ത​ൽ കാ​ണാ​താ​യി​രു​ന്നു.

സ​ജി​ന്‍റെ ബൈ​ക്കും വ​സ്ത്ര​ങ്ങ​ളും ചെ​രി​പ്പും മൊ​ബൈ​ലും കൂ​ട്ടു​കാ​ർ കു​ന്തി​പ്പു​ഴ​യു​ടെ തീ​ര​ത്ത് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഉ​ച്ച​യോ​ടെ പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, സി​വി​ൽ ഡി​ഫ​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ, നാ​ട്ടു​കാ​ർ തു​ട​ങ്ങി​യ​വ​ർ കു​ന്തി​പ്പു​ഴ​യി​ൽ തെ​ര​ച്ചി​ൽ തു​ട​ങ്ങി. പാ​ല​ക്കാ​ട് ഫ​യ​ർ​ഫോ​ഴ്സി​ൽ നി​ന്ന് മു​ങ്ങ​ൽ വി​ദ​ഗ്ദ്ധ​രും എ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര മു​ത​ൽ വീ​ണ്ടും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഒ​ന്പ​ത​ര​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.