ഭ​വ​ന പ്ര​തി​ഷ്ഠാ ശുശ്രൂഷ ന​ട​ത്തി
Friday, May 27, 2022 1:01 AM IST
വ​ട​ക്ക​ഞ്ചേ​രി:​ സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ​ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ തൃ​ശൂ​ർ, പാ​ല​ക്കാ​ട് സെ​ന്‍റ​ർ യൂ​ത്ത് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ഭ​യു​ടെ ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹൗ​സിം​ഗ് പ്രേ​ജ​ക്ടു​മാ​യി ബ​ഡ​പ്പെ​ട്ട് കി​ഴ​ക്ക​ഞ്ചേ​രി ത​ട്ടാം​കു​ള​ന്പ് ഇ​ട​വ​കാം​ഗ​മാ​യ ടി.​ജെ. പൗ​ലോ​സി​ന്‍റെ കു​ടും​ബ​ത്തി​ന് പു​തി​യ​താ​യി നി​ർ​മി​ച്ച ഭ​വ​ന​ത്തി​ന്‍റെ പ്ര​തി​ഷ്ഠാ ശൂ​ശ്രൂ​ഷ ന​ട​ന്നു.

സ​ഭ​യു​ടെ യു​വ​ജ​ന പ്ര​വ​ർ​ത്ത​ന ബോ​ർ​ഡ് ചെ​യ​ർ​മാ​നും വ​ട​ക്ക​ൻ കേ​ര​ള ഭ​ദ്രാ​സ​നാ​ധി​പ​നു​മാ​യ ബി​ഷ​പ്പ് റ​വ. ഡോ. ​എ​ബ്ര​ഹാം ചാ​ക്കോ ശു​ശ്രൂ​ഷ​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സ​ഭാ സെ​ക്ര​ട്ട​റി റ​വ. എ​ബ്ര​ഹാം ജോ​ർ​ജ്, സ​ഭാ ട്ര​ഷ​റ​ർ റ​വ. സ​ജി മാ​ത്യു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത മാ​ധ​വ​ൻ, മെ​ന്പ​ർ കെ.​കെ. പൗ​ലോ​സ്, സ​ഹ പ​ട്ട​ക്കാ​ർ, ഇ​ട​വ​ക വി​കാ​രി ആ​ർ.​പി. ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.