ചി​റ്റൂ​രി​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി സ​ഞ്ച​രി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി
Friday, May 27, 2022 12:59 AM IST
പാലക്കാട്: മ​രു​ന്നു​ക​ളു​മാ​യി രോ​ഗി​ക​ളു​ടെ അ​ടു​ത്തേ​ക്ക് ചി​കി​ത്സി​ക്കാ​ൻ എ​ത്തു​ക​യാ​ണ് വെ​റ്റ​ന​റി ഡോ​ക്ട​റും വാ​ഹ​ന​വും. ഇ​തി​ലൂ​ടെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​വു​ക​യാ​ണ് ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഞ്ച​രി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള ക്ഷീ​ര​ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന​നു​സ​രി​ച്ച് അ​വ​രു​ടെ വീ​ട്ടു​പ​ടി​ക്ക​ൽ ഡോ​ക്ട​റു​ടെ സേ​വ​ന​വും അ​ടി​യ​ന്ത​ര ചി​കി​ത്സാ സ​ഹാ​യ​വും മ​രു​ന്നു​ക​ളും സൗ​ജ​ന്യ​മാ​യി എ​ത്തി​ക്കു​ക​യാ​ണ്. ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ആ​രം​ഭി​ച്ച സ​ഞ്ച​രി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി ഇ​തി​നോ​ട​കം ഇ​രു​ന്നൂ​റോ​ളം വീ​ടു​ക​ളി​ൽ എ​ത്തി.

അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള മൃ​ഗ​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ർ 8281777123 എ​ന്ന ന​ന്പ​റി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് അ​നു​സ​രി​ച്ചാ​ണ് ഡോ​ക്ട​റു​ടെ സേ​വ​നം അ​ത​ത് വീ​ടു​ക​ളി​ൽ എ​ത്തു​ന്ന​ത്. വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​സി.​എ.​എം. അ​ഷ​റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രാ​വി​ലെ 8.30 മു​ത​ൽ വൈ​കി​ട്ട് അ​ഞ്ച് വ​രെ​യാ​ണ് ഡോ​ക്ട​റു​ടെ​യും സ​ഞ്ച​രി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി​യു​ടെ​യും സേ​വ​നം വീ​ട്ടു​പ​ടി​ക്ക​ൽ ല​ഭി​ക്കു​ന്ന​ത്.

ക​ന്നു​കാ​ലി​ക​ളെ കൂ​ടാ​തെ അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള ആ​ട്, നാ​യ എ​ന്നി​വ​യ്ക്കും ചി​കി​ത്സ ന​ൽ​കു​ന്നു​ണ്ട്. അ​കി​ടു​വീ​ക്കം, പ്ര​സ​വ​സം​ബ​ന്ധ​മാ​യ അ​ടി​യ​ന്ത​ര ചി​കി​ത്സ​ക​ൾ, പ​ശു എ​ണീ​ക്കാ​ത്ത അ​വ​സ്ഥ, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഉ​ണ്ടാ​യ പ​രി​ക്കു​ക​ൾ തു​ട​ങ്ങി ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം തേ​ടി ആ​ളു​ക​ൾ സ​ഞ്ച​രി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി​യെ സ​മീ​പി​ക്കു​ന്നു​ണ്ടെ​ന്ന് ഡോ. ​അ​ഷ​റ​ഫ് പ​റ​ഞ്ഞു.