ക​രി​പ്പാ​ലിയിൽ അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ വീ​ണ്ടും സം​യു​ക്ത പ​രി​ശോ​ധ​ന
Thursday, May 26, 2022 12:46 AM IST
വ​ട​ക്ക​ഞ്ചേ​രി: ക​രി​പ്പാ​ലി​യി​ലെ അ​പ​ക​ട​ങ്ങ​ൾ​ക്ക് അ​റു​തി​വ​രു​ത്താ​ൻ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് റോ​ഡ് സു​ര​ക്ഷ​യു​ടെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ് വി​ഭാ​ഗ​വും എ​ൻ​ഫോ​ഴ്സ്മെ​ൻ​റ് സം​ഘ​വും വീ​ണ്ടും സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തും.

സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ വൈ​ക​ലാ​ണ് ഇ​പ്പോ​ൾ ഉ​ണ്ടാ​കു​ന്ന​ത് എ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

അ​തേ​സ​മ​യം, പ്രൊ​സീ​ജ​ർ പ്രോ​ട്ടോ​കോ​ൾ നോ​ക്കാ​തെ ത​ന്നെ അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യാ​വു​ന്ന കാ​ര്യ​ങ്ങ​ൾ പോ​ലും സ്ഥ​ല​ത്ത് ചെ​യ്തി​ട്ടി​ല്ല എ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.

ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച മ​റ​ക്കു​ന്ന പാ​ത​യോ​ര​ത്തെ ഉ​ണ​ങ്ങി​യ മ​ര​ക്കു​റ്റി നീ​ക്കം ചെ​യ്യു​ക, വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മു​ണ്ടാ​ക്കു​ന്ന മ​ര​ച്ചി​ല്ല​ക​ൾ മു​റി​ച്ചു മാ​റ്റു​ക, ത​ക​ർ​ന്നു കി​ട​ക്കു​ന്ന തോ​ട്ടു പാ​ല​ത്തി​ൽ താ​ൽ​ക്കാ​ലി​ക അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ക്കു​ക തു​ട​ങ്ങി പ്രാ​ഥ​മി​ക സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും എ​ൻ​ഫോ​ഴ്സ്മെ​ൻ​റ് വി​ഭാ​ഗ​വു​മൊ​ക്കെ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി നി​ർ​ദേ​ശി​ച്ച​തും ഈ ​കാ​ര്യ​ങ്ങ​ളൊ​ക്കെ ത​ന്നെ​യാ​ണ്. എ​ന്നാ​ൽ ഒ​ന്നും ന​ട​പ്പി​ലാ​കു​ന്നി​ല്ല എ​ന്ന് മാ​ത്രം.

മൂ​ന്നുപേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ക​രി​പ്പാ​ലി​യി​ൽ എ​ന്തെ​ങ്കി​ലു​മൊ​ക്കെ കാ​ട്ടി​ക്കൂ​ട്ടി എ​ന്നു വ​രു​ത്താ​നെ​ങ്കി​ലും ഒ​രു സൂ​ച​ന ബോ​ർ​ഡ് സ്ഥാ​പി​ക്കാ​ൻ പോ​ലും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ഇ​നി​യും സ​മ​യ​യാ​യി​ട്ടി​ല്ല.

അ​തി​നി​ടെ ഇ​ത്ര​യേ​റെ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന പ്ര​ദേ​ശ​മാ​ണ് ക​രി​പ്പാ​ലി എ​ന്ന​ത് പു​തി​യ അ​റി​വാ​ണെ​ന്ന മ​ട്ടി​ലാ​ണ് പ​ല പ​രി​ശോ​ധ​നാ​സം​ഘ​ങ്ങ​ളും എ​ത്തു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ശ​രാ​ശ​രി ദി​വ​സം ഒ​രു അ​പ​ക​ട​മെ​ങ്കി​ലും ഉ​ണ്ടാ​കു​ന്നു​ണ്ട്.