വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു ക​ർ​ഷ​ക​ർ
Thursday, May 26, 2022 12:44 AM IST
കോ​യ​ന്പ​ത്തൂ​ർ: ആ​ഴി​യാ​ർ ഡാ​മി​ൽ നി​ന്നും ഒ​ട്ട​ൻഛ​ത്ര​ത്തി​ലേ​ക്ക് വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. ക​രി​യ​ൻ ചെ​ട്ടി പാ​ള​യ​ത്തി​ൽ പി.​എ.​ബി ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ലാ​ണ് ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.
പി.​എ.​ബി ക​ർ​ഷ​ക​സം​ഘം സെ​ക്ര​ട്ട​റി സെ​ന്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ.​ബി. ക​നാ​ലി​ലെ വെ​ള്ളം ഒ​ട്ട​ൻ ഛത്ര​ത്തി​ലേ​ക്കു വി​ത​ര​ണം ചെ​യ്യു​ന്ന​ത് ത​ട​യ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​വും ജാ​ഥ​യും ന​ട​ത്തു​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.​പ്ര​സി​ഡ​ന്‍റ് അ​ശോ​ക് കു​മാ​ർ, ട്ര​ഷ​റ​ർ കാ​ളി മു​ത്തു സം​ഘ​ട​നാം​ഗ​ങ്ങ​ളാ​യ ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്തു.

420 കി​ലോ റേ​ഷനരി പി​ടി​കൂ​ടി

കോ​യ​ന്പ​ത്തൂ​ർ: പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച 420 കി​ലോ റേ​ഷ​ൻ അ​രി പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ർ ഡ്രൈ​വ​ർ ര​ഞ്ജി​ത്തി​നെ അ​റ​സ്റ്റു ചെ​യ്തു. പൊ​ള്ളാ​ച്ചി മ​ക്കി​നാം​പ്പ​ട്ടി​യി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് റേ​ഷ​ൻ അ​രി ക​ട​ത്തി​വി​ൽ​ക്കു​ന്ന​താ​യി പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​സ്ഐ ഗോ​പി​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് 12 ചാ​ക്കു​ക​ളി​ലാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 420 കി​ലോ റേ​ഷ​ൻ അ​രി പി​ടി​കൂ​ടി​യ​ത്. ഇ​തേ തു​ട​ർ​ന്ന് അ​രി പി​ടി​ച്ചെ​ടു​ത്ത പോ​ലീ​സ് ര​ഞ്ജി​ത്തി​നെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.