റോ​ഡി​ലെ ഗ​ർത്ത​ം: സ​ഞ്ചാ​രം ഭീതിയിൽ
Thursday, May 26, 2022 12:44 AM IST
കൊ​ല്ല​ങ്കോ​ട്: കൊ​ല്ല​ങ്കോ​ട് ചു​ള്ളി​യാ​ർമേ​ട് പാ​ത​യി​ൽ ടാ​റും മെ​റ്റ​ലും ഇ​ള​കി നി​രവ​ധി ഗ​ർ​ത്ത​ങ്ങ​ൾ ഉ​ണ്ടാ​യത് വാ​ഹ​ന​സ​ഞ്ചാ​രം അ​പ​ക​ട ഭീ​ഷ​ണി​യി​ലാക്കി. ഗ​ർ​ത്ത​ത്തിൽ ഇ​റ​ങ്ങാതി​രി​ക്കാ​ൻ റോ​ഡി​ൽ നിന്നും മാ​റി സ​ഞ്ച​രി​ക്കു​ന്ന​ത് ഭീ​തി​ജ​നക​മാ​യി​രി​ക്കു​ക​യാ​ണ്.
കൊ​ല്ല​ങ്കോ​ട് മു​തൽ ​ചു​ള്ളി​യാ​ർമേ​ട് വ​രെ​യു​ള്ള ആ​റു കി​ലോ​മീ​റ്റ​ർ റോ​ഡി​ൽ മു​ൻ​പ് ന​ട​ന്ന വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ൽ പ​ന്ത്ര​ണ്ട് പേ​ർ മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ട്. മാ​ഞ്ചി​റ ക​ല്യാ​ണ​മ​ണ്ഡപ​ത്തി​നു സ​മീ​പം മാ​ത്രം അ​പ​ക​ടങ്ങ​ളി​ൽ നാ​ലു ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞി​ട്ടു​ണ്ട്.
രാ​ത്രി സ​ഞ്ച​രി​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. ര​ണ്ടാ​ഴ്ച മു​ൻപ് ​നെന്മേനി​ക്കു സ​മീ​പം ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​ര​ണ​പ്പെ​ട്ടി​രു​ന്നു.​
അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യാ​യി​രു​ന്നി​ട്ടും റോ​ഡി​ൽ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള ഗ​ർ​ത്ത​ങ്ങ​ൾ ശ​രി​യാക്കാൻ അ​ധി​കൃ​ത​ർ വൈ​മ​ന​സ്യം കാ​ണിക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.