ജെ​സി​ഐ ദ്വി​ദി​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Thursday, May 26, 2022 12:44 AM IST
പാലക്കാട്: ജൂ​ണിയ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ധോ​ണി ലീ​ഡ് കോ​ളേ​ജി​ൽ വ​ച്ച് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ദ്വി​ദി​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.​എ​ട്ടാം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത് . വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ നൈ​പു​ണ്യ​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ക, ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കു​ക, നേ​തൃ​ത്വ പാ​ട​വം കൊ​ണ്ടു​വ​രി​ക, ലീ​ഡ​ർ​ഷി​പ്പ് ക​പ്പാ​സി​റ്റി ഉ​യ​ർ​ത്തു​ക തു​ട​ങ്ങി​യ​വ​യാ​ണ് ക്യാ​ന്പി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം . ജെ​സി​ഐ സെ​ന​റ്റ​ർ ജ​യ​രാ​ജ​ൻ ഉ​ദ്ഘ​ാട​നം ചെ​യ്തു. ക്യാ​ന്പി​ൽ ലീ​ഡ് കോ​ളേ​ജ് ഡ​യ​റ​ക്ട​റും ട്രെ​യ്ന​റു​മാ​യ ഡോ .​തോ​മ​സ് ജോ​ർ​ജ്, സൈ​ക്കോ ലിം​ഗ​യ്സ്റ്റി​ക് സ്പെ​ഷ്യ​ലി​സ്റ്റ് ആ​യ ഡോ .​ഫ​വാ​സ് മു​സ്ത​ഫ എ​ന്നി​വ​ർ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ക്ലാ​സെ‌ടുത്തു. ജെ​സി​ഐ സോ​ണ്‍ 21 അം​ഗ​ങ്ങ​ളാ​യ ഷ​ഫീ​ഖ്,ര​ജീ​ഷ്,മു​സ്ത​ഫ,സ​ന്തോ​ഷ് എ​ന്നി​വ​രും റോ​ഷ​ൻ മ​നോ​ജ്,സെ​ക്ര​ട്ട​റി ഫ​ർ​ഹാ​ദ് സ​മ​ദ്, ആ​ർ. ര​മ്യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.