സെ​പ്റ്റി​ക് ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​ഷ​വാ​യു ശ്വ​സി​ച്ച് ര​ണ്ടുപേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ
Thursday, May 26, 2022 12:44 AM IST
തി​രു​പ്പൂ​ർ: സെ​പ്റ്റി​ക് ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​ഷ​വാ​യു ശ്വ​സി​ച്ച് ര​ണ്ട് പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. പ​ല്ല​ടം ദ​ണ്ഡ​പാ​ണി (60), കാ​ർ​ത്തി (20) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
പ​ല്ല​ടം പ​ച്ച​ങ്കാ​ട്ടു പാ​ള​യം സു​രേ​ഷ് എ​ന്ന​യാ​ളു​ടെ ഫാം ​ഹൗ​സി​ലെ സെ​പ്റ്റിം​ഗ് ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ദ​ണ്ഡ​പാ​ണി​യും, കാ​ർ​ത്തി​യും യാ​തൊ​രു സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളു​മി​ല്ലാ​തെ ടാ​ങ്കി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു. ടാ​ങ്കി​ലെ വി​ഷ​വാ​യു ശ്വ​സി​ച്ച ഇ​രു​വ​രും ഇ​റ​ങ്ങി​യ ഉ​ട​ൻ ത​ന്നെ ബോ​ധ​ര​ഹി​ത​രാ​യി കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ​ല്ല​ടം പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.