ചി​റ്റൂ​ർ പു​ഴ​യി​ൽ വ​ള​ർ​ന്നു പ​ന്ത​ലി​ച്ച വ​ൻ വൃ​ക്ഷ​ങ്ങ​ളും ചെ​ടി​ക​ളും മ​ഴ​യ്ക്കുമു​ന്പ് നീക്കം ചെയ്യണമെന്ന് ആവശ്യം
Thursday, May 26, 2022 12:44 AM IST
ചി​റ്റൂ​ർ: വ​ൻ വൃ​ക്ഷ​ങ്ങ​ളും ചെ​ടി​ക​ളും വ​ള​ർ​ന്ന് പ​ന്ത​ലി​ച്ച് ജ​ല​ഗ​താ​ഗ​ത​ത്തിനു ​ത​ട​സ​മാ​യ ചി​റ്റൂ​ർ പു​ഴ​യി​ൽ യു​ദ്ധ​കാലാ​ടി​സ്ഥാ​ന​ത്തി​ൽ ജ​ല സേ​ച​ന വ​കു​പ്പ് ശുചീ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്ന് ജ​ന​കീ​യാ​വ​ശ്യം. കു​റ​ഞ്ഞ തോ​തി​ൽ ഒ​ഴു​ക്കു​ണ്ടാ​യാ​ലും ജ​ലം നി​റഞ്ഞൊ​ഴു​ക​യാ​ണ്. വ​ള​ർ​ന്നു കാ​ടു​പി​ടി​ച്ച ചെ​ടി​ക​ൾ​ക്കി​ട​യി​ൽ പ​ന്നി​യുടേയും വി​ഷ​പാ​ന്പു​ക​ളുടേ യും മ​റ്റും ഒ​ളിസ​ങ്കേ​ത​മാ​യി​രി​ക്കു​ക​യാ​ണ് .പ​ക​ൽ സ​മയ​ത്ത് പോ​ലും പു​ഴ​യോ​ര​ങ്ങ​ളി​ൽ പ​ന്നി വി​ള​യാ​ട്ടം യാ​ത്രി​ക​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. പു​ഴ​വ​ക്ക​ത്താ​ണ് കെഎസ്ആ​ർ​ടി​സി ഡി​പ്പോയും വാ​ത​ക​ശ്മ​ശാ​ന​വു​മു​ള്ള​ത്. മൃ​തദേ​ഹ സം​സ്ക്കാ​ര​ത്തി​നു വ​രു​ന്ന​വ​ർ ച​ട​ങ്ങു​ക​ൾ ക​ഴി​ഞ്ഞ് സ​മീ​പ​ത്തെ ക​ട​വി​ലാ​ണ് ദേ​ഹ​ശു​ദ്ധി വ​രു​ത്താ​റു​ള്ള​ത്. ഒ​ഴു​ക്കു കൂ​ടി​യാ​ൽ പി​ന്നീ​ട് കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​ത് ഭീ​തി​യി​ലാ​ണ്. കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് ബ​ന്ധു​വീ​ട്ടി​ലെ​ത്തി പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി മു​ങ്ങി മ​രി​ച്ച സം​ഭ​വം ന​ട​ന്നി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ ക്ഷേ​ത്രോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​ന്ന യു​വാ​വാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​തു കൂ​ടാ​തെ​യും മു​ൻ​പ് അ​പ​ക​ട​ങ്ങ​ൾ ഈ ​സ്ഥ​ല​ത്തു ന​ട​ന്നി​ട്ടു​ണ്ട്. കാ​ല​വ​ർ​ഷം ശ​ക്ത​മാ​വു​ക​യും പു​ഴ​ക​ളി​ൽ ജ​ല​നി​ര​പ്പ് കൂ​ടാ​ൻ സാ​ധ്യ​ത ക​ണ​ക്കാ​ക്കി താ​ഴു​ക്കി​ലെ ന​ദി​ക​ളി​ലും പാ​ല​ങ്ങ​ൾ​ക്കി​രു​വ​ശ​ത്തും പാ​ഴ്ചെ​ടി​ക​ൾ ശു​ചീ​ക​ര​ണം ന​ട​ത്തി വ​രി​കയാ​ണ്. എ​ന്നാ​ൽ ചി​റ്റൂ​ർ പു​ഴ​പ്പാ​ല​ത്ത് ജ​ലസ​ഞ്ചാ​ര​ത​ട​സ​മാ​യ വ​ൻ​വൃ​ക്ഷ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​തി​രി​ക്കു​ന്ന​ത് ജ​ന​കീ​യ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്. 2018ൽ ​പ്ര​ള​യ​കാ​ല​ത്ത് ജ​ലം ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​ത് സ​മീ​പ​വാ​സി​ക​ളെ ഭീ​തി ജ​നി​പ്പി​ച്ചി​രു​ന്നു. ഈ ​സ്ഥ​ല​ത്ത് കു​ടി​ൽ കെ​ട്ടി താ​മസി​ച്ച വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​രു​ന്നു.ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു വ​ന്ന താ​മ​സ​ക്കാ​രെ മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ മാ​റ്റി പാ​ർപ്പി​ച്ച​തി​നാ​ലാ​ണ് കു​ട്ടി​ക​ള​ട​ക്കം പ​തി​നഞ്ചു ​പേ​രു​ടെ ജീ​വ​ൻ ര​ക്ഷ​പ്പെ​ട്ട​ത്.