സു​ര​ക്ഷയ്ക്കു പു​ല്ലുചെ​ത്ത​ൽ!
Wednesday, May 25, 2022 12:08 AM IST
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത ക​രി​പ്പാ​ലി​യി​ൽ മൂ​ന്നു​പേ​ർ മ​രി​ക്കാ​നി​ട​യാ​യ അ​പ​ക​ടം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ഴും അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ന​ട​ക്കു​ന്ന​ത് പാ​ത​യോ​ര​ത്തെ പു​ല്ലു​ചെ​ത്ത​ൽ മാ​ത്രം. അ​തും ഒ​രു കി​ലോ​മീ​റ്റ​ർ മാ​റി മം​ഗ​ലം പാ​ല​ത്തി​ൽനി​ന്നു ഇ​ന്ന​ലെ ആ​രം​ഭി​ച്ചി​ട്ടേയു​ള്ളു!.

600 മീ​റ്റ​ർ ദൂ​രം പാ​ത​യോ​രം വൃ​ത്തി​യാ​ക്കാ​നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​തെ​ന്ന് ക​രാ​റു​കാ​ര​ൻ പ​റ​ഞ്ഞു.

അ​ങ്ങ​നെ​യെ​ങ്കി​ൽ ഇതിന്‍റെ ​പ്ര​യോ​ജ​നം അ​പ​ക​ട​ങ്ങ​ൾ ത​ക​ർ​ത്താ​ടു​ന്ന ക​രി​പ്പാ​ലി​യി​ലേ​ക്ക് എ​ത്തി​ല്ല. ക​രി​പ്പാ​ലി​യി​ലെ അ​പ​ക​ട​ങ്ങ​ൾ​ക്കു​ള്ള ഒ​രു കാ​ര​ണ​മാ​യി മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് ക​ണ്ടെ​ത്തി​യ​ത് പാ​ത​യോ​ര​ത്തെ മ​ര​ങ്ങ​ളു​ടെ ചി​ല്ല​ക​ൾ റോ​ഡി​ലേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ന്നു എ​ന്ന​താ​യി​രു​ന്നു.

മു​ട​പ്പ​ല്ലൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ മ​ര​ങ്ങ​ളു​ടെ ചി​ല്ല​ക​ളി​ൽ ത​ട്ടാ​തി​രി​ക്കാ​ൻ വ​ല​ത്തോ​ട്ട് ക​യ​റി പോ​കു​ന്പോ​ഴാ​ണ് എ​തി​ർ​വ​ശ​ത്തെ വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ന്ന സ്ഥി​തി ഉ​ണ്ടാ​കു​ന്നു എ​ന്ന​താ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ.

എ​ന്നാ​ൽ ടെം​ന്പോ ട്രാ​വ​ല​റും ടൂ​റി​സ്റ്റ് ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം സം​ഭ​വി​ച്ച് മൂ​ന്നു ദി​വ​സ​മാ​യി​ട്ടും ഈ ​മ​ര​ച്ചി​ല്ല​ക​ളെ​ങ്കി​ലും മു​റി​ച്ചു​മാ​റ്റാ​ൻ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.

ക​രി​പ്പാ​ലി വ​ള​വി​ൽ ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച മ​റ​ക്കു​ന്ന മ​ര​ക്കു​റ്റി​യും അ​തേ​പ​ടി നി​ൽ​ക്കു​ന്നു. ഒ​രു ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ത​ട്ടി​യാ​ൽ വീ​ഴാ​വു​ന്ന ബ​ല​മെ മ​ര​ത്ത​ടി​ക്കു​ള്ളു.

പ​ക്ഷെ, അ​ത് ചെ​യു​ന്നി​ല്ല. ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ നൂ​ലാ​മാ​ല​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ബ​ന്ധ​പ്പെ​ട്ട​വ​രും ഒ​ഴി​ഞ്ഞു മാ​റു​ക​യാ​ണ്. ചി​ത​ൽ പി​ടി​ച്ച് വീ​ഴാ​റാ​യ ത​ടി​യി​ൽ വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്.

കൈ​വ​രി​ക​ൾ ത​ക​ർ​ന്നു കി​ട​ക്കു​ന്ന ക​രി​പ്പാ​ലി പാ​ല​ത്തി​ൽ അ​പ​ക​ട മു​ന്ന​റി​യി​പ്പാ​യി ഒ​രു ചു​വ​ന്ന റി​ബ​ണെ​ങ്കി​ലും വ​ലി​ച്ചു കെ​ട്ടി​യി​രു​ന്നെ​ങ്കി​ൽ അ​ത്ര​യെ​ങ്കി​ലും ആ​യേ​നെ.

ഇ​വി​ടു​ത്തെ തെ​രു​വ് വി​ള​ക്കി​നും ഇ​ട​യ്ക്ക് മാ​ത്ര​മെ വെ​ളി​ച്ചം പു​റ​പ്പെ​ടു​വി​ക്കാ​ൻ ശ​ക്തി​യു​ള്ളു. അ​പ​ക​ട​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ ഇ​നി​യും അ​ധി​കൃ​ത​ർ പ​ഠ​ന​ങ്ങ​ൾ​ക്ക് തു​നി​ഞ്ഞാ​ൽ ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക.

ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സം ന​ല്ല വെ​യി​ലാ​യി​രു​ന്ന​തി​നാ​ൽ അ​പ​ക​ട​ങ്ങ​ൾ​ക്ക് ശ​മ​ന​മു​ണ്ട്. ചാ​റ്റ​ൽ മ​ഴ മ​തി ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ .

ഇ​വി​ടെ ഉ​ണ്ടാ​യി​ട്ടു​ള്ള 70 ശ​ത​മാ​ന​ത്തി​ലേ​റെ അ​പ​ക​ട​ങ്ങ​ളും ചാ​റ്റ​ൽ മ​ഴ​യ്ക്കു​ശേ​ഷ​മാ​ണെ​ന്ന് സ​മീ​പ​വാ​സി​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

വെ​യി​ല​ടി​ച്ച് പി​ന്നാ​ലെ മ​ഴ പെ​യ്താ​ൽ അ​പ​ക​ടം ഉ​റ​പ്പാ​ണ്. റോ​ഡ് നി​ർ​മാ​ണ​ത്തി​ലേ​യും ടാ​റിം​ഗി​ലേ​യും അ​പാ​ക​ത​ക​ളാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കെ​ല്ലാം കാ​ര​ണ​മെ​ന്ന് വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ ഒ​ന്ന​ട​ങ്കം പ​റ​യു​ന്പോ​ഴും അ​ധി​കൃ​ത​ർ സ്ഥ​ല​പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.