ദു​ര​ന്ത​സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ൻ റി​ഹേ​ഴ്സ​ൽ ന​ട​ത്തി
Tuesday, May 24, 2022 12:54 AM IST
കോ​യ​ന്പ​ത്തൂ​ർ : വെ​ള്ള​പ്പൊ​ക്കം പോ​ലെ​യു​ള്ള ദു​ര​ന്ത സ​മ​യ​ങ്ങ​ളി​ൽ എ​ങ്ങ​നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്ത​ണ​മെ​ന്ന​തി​നെ​ക്കു​റി​ച്ച് റി​ഹേ​ഴ്സ​ൽ ന​ട​ത്തി. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് റി​ഹേ​ഴ്സ​ൽ ന​ട​ത്തി​യ​ത്.
ആ​ളിയാ​ർ ഡാ​മി​ൽ ന​ട​ന്ന റി​ഹേ​ഴ്സ​ലി​ന് ക​മാ​ൻ​ഡോ രാ​ജേ​ഷ് കു​മാ​ർ, ഹ​രി​കു​മാ​ർ, സു​നി​ൽ കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു. ഇ​ൻ​സ്പെ​ക്ട​ർ പ്ര​ഭു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ട്ടു പേ​ർ പ​രി​ശീ​ല​നം ന​ല്കി.
അ​പ്ര​തീ​ക്ഷി​ത​മാ​യി വെ​ള്ള​ത്തി​ൽ വീ​ണാ​ൽ എ​ങ്ങ​നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം എ​ന്ന​തി​നെ​ക്കു​റി​ച്ചും പ​രി​ശീ​ല​നം ന​ല്കി. 80 ഓ​ളം പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.