പാലക്കാട്: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്കൂൾ വാഹനങ്ങളുടെ പരിശോധന 25, 26, 28 തിയതികളിൽ താലൂക്കടിസ്ഥാനത്തിൽ നടത്തുമെന്ന് ആർടിഒ അറിയിച്ചു.
എല്ലാ വാഹന ഡ്രൈവർമാരും യൂണിഫോമിൽ, ഡ്രൈവിംഗ് ലൈസൻസ്, വാഹനത്തിന്റെ അസ്സൽ രേഖകൾ (ജിപിഎസ്, സ്പീഡ് ഗവർണർ ഉൾപ്പെടെ ) സഹിതം രാവിലെ ഒന്പതിനു എത്തണം. ഇഐബി ഡ്രൈവർമാർക്കുള്ള ബോധവത്കരണക്ലാസും ഉണ്ടായിരിക്കും.
(താലൂക്ക് അടിസ്ഥാനത്തിൽ വാഹനം പരിശോധിക്കുന്ന സ്ഥലങ്ങളും തീയതിയും.)
ആർടിഒ ഓഫീസ് പാലക്കാട് (25, 26) അമൃത വിദ്യാലയം കൊട്ടേക്കാട്, നൂറടി റോഡ് സിഎഫ് ടെസ്റ്റ് നടത്തുന്ന സ്ഥലം ( 0491 2505741)
സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് ആലത്തൂർ (25, 26) പുതുകുളങ്ങര ടെന്പിൾ ഗ്രൗണ്ട് (0492 2224909).
സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് ചിറ്റൂർ (25, 26) കെകെഎം ഹയർ സെക്കൻഡറി സ്കൂൾ മൈതാനം വണ്ടിത്താവളം (ചിറ്റൂർ വണ്ടിത്താവളം റോഡ്), ബെത്ലഹേം കമ്മ്യൂണിറ്റി ഇംഗ്ലീഷ് മീഡിയം സ്കൂൾ മൈതാനം പേഴുന്പാറ നെന്മാറ (04923 222677).
സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് മണ്ണാർക്കാട് (25, 26) തെങ്കര പുഞ്ചക്കോട് ഗ്രൗണ്ട് (04924 223090).
സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് ഒറ്റപ്പാലം (25, 26) ശബരി സ്കൂൾ ഗ്രൗണ്ട് ചെർപ്പുളശ്ശേരി, ചിനക്കത്തൂർ ടെംപിൾ ഗ്രൗണ്ട് (0466 2247067).
സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് പട്ടാന്പി (25, 28) അൽ അമീൻ സെൻട്രൽ സ്കൂൾ ആമയൂർ പെരിങ്ങോട് കൂറ്റനാട്,
കെഇടി ഇംഗ്ലീഷ് മീഡിയം സ്കൂൾ ആമയൂർ, പട്ടാന്പി (0466 2214182)