തെ​ര​ഞ്ഞെ​ടു​ത്തു
Sunday, May 22, 2022 12:59 AM IST
നെന്മാറ : അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ഭ​ര​ണ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ത്ഥി​ക​ൾ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
കെ.​കു​ഞ്ഞ​ൻ (പ്ര​സി​ഡ​ന്‍റ്), എ.​മോ​ഹ​ന​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ എ​സ്.​എം. ഷാ​ജ​ഹാ​ൻ, കെ.​സു​രേ​ഷ്കു​മാ​ർ, എം.​പി. വേ​ണു​ഗോ​പാ​ല​ൻ, എം.​വാ​സു, എ​സ്.​കാ​സിം, വി.​എം. സ്ക​റി​യ, വി.​ല​ക്ഷ്മി​ക്കു​ട്ടി, കെ.​പി. വ​സ​ന്ത, ബി​ന്ദു ഗം​ഗാ​ധ​ര​ൻ.
സം​സ്ഥാ​ന സ​ഹ​ക​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ചി​റ്റൂ​ർ സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് റ​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) ഇ​ല​ട്ര​റ​ൽ ഓ​ഫി​സ​റാ​യും കൊ​ല്ല​ങ്കോ​ട് യൂ​ണി​റ്റ് ഇ​ൻ​സ്പെ​ക്ട​ർ വ​ര​ണാ​ധി​കാ​രി​യാ​യും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.