തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷം: യാ​ത്ര​ക്കാ​ർ ഭീ​തി​യി​ൽ
Sunday, May 22, 2022 12:54 AM IST
ക​ല്ല​ടി​ക്കോ​ട് : ക​ല്ല​ടി​ക്കോ​ട് മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യ ശ​ല്യം വ​ർ​ധി​ച്ച​തോ​ടെ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള കാ​ൽ​ന​ടയാ​ത്ര​ക്കാ​ർ ഭീ​തി​യി​ലാ​യി​രി​ക്കു​ന്നു.

ദേ​ശീ​യ പാ​ത​യി​ലും ക​നാ​ൽ റോ​ഡു​ക​ലി​ലും തെ​രു​വ് നാ​യ​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ വ​രു​ന്ന​വ​രും ഓ​ട്ടോ​റി​ക്ഷ​യി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​രും പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്. കു​ര​ച്ചു​കൊ​ണ്ടു ക​ടി​ക്കാ​ൻ വ​രു​ന്ന നാ​യ​ക്ക​ളെ ക​ണ്ട് പേ​ടി​ച്ച് ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​ർ വേ​ഗ​ത കൂ​ട്ടു​ന്ന​തോ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ന്ന​തും പ​തി​വാ​ണ്.

ചു​ങ്കം, കാ​ഞ്ഞി​ക്കു​ലം, വാ​ക്കോ​ട്, കീ​രി​പ്പാ​റ, വ​ലി​ക്കോ​ട്, കാ​ഞ്ഞി​രാ​നി, മ​ണ്ണാ​ത്തി​പ്പാ​ര, തു​പ്പ​ന​ട്, മാ​പ്പി​ള​സ്ക്കൂ​ൾ ക​വ​ല, ദീ​പാ​ക​വ​ല, തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ല്ലാം തെ​രു​വുനാ​യ​ക​ൾ വ്യ​പ​ക​മ​ണ്. വെ​ളു​പ്പി​നെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾക്കാ​യി പോ​കു​ന്ന​വ​ർ തെ​രു​വുനാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം മാ​പ്പി​ള സ്കൂ​ളി​നു സ​പീ​പം മ​ദ്ര​സ​യി​ൽ പോ​കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ തെ​രു​വുനാ​യ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു. ക​രി​ന്പ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ വ​രു​ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ തെ​രു​വു​നാ​യ​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.