‘ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് ' പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം
Sunday, May 22, 2022 12:52 AM IST
മ​ല​ന്പു​ഴ : കേ​ര​ള​ത്തി​ൽ എ​ല്ലാ കു​ടും​ബ​ങ്ങ​ളി​ലും കാ​ർ​ഷി​ക സം​സ്കാ​രം ഉ​ണ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൃ​ഷി വ​കു​പ്പി​ന്‍റെ ന്ധ​ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്കു’ എ​ന്ന പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി.

പാ​ല​ക്കാ​ട് ജി​ല്ല ജ​യി​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ല​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മ​ല​ത മോ​ഹ​ൻ​ദാ​സ് ജ​യി​ൽ സൂ​പ്ര​ണ്ട് കെ.​എ​സ്. ശ്രീ​ജി​ത്തി​ന് പ​ച്ച​ക്ക​റി​വി​ത്തു​ക​ൾ ന​ല്കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൃ​ഷി ഓ​ഫീ​സ​ർ അ​പ​ർ​ണ്ണ, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് മി​നി​മോ​ൾ, അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ടു​മാ​രാ​യ അ​ജു​മോ​ൻ, അ​പ്പു​കു​ട്ടി, മു​ര​ളീ​ധ​ര​ൻ, സ​തീ​ഷ് ബാ​ബു, എ​പി​ഒ​മാ​രാ​യ മു​ര​ളീ​കൃ​ഷ്ണ​ൻ, ഷെ​യ്ക് മു​ജീ​ബ് റ​ഹ്മാ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.