നാ​ക് വി​സി​റ്റ്: ഗ​വ.​ കോ​ള​ജു​ക​ളി​ലെ ഉ​യ​ർ​ന്ന ഗ്രേ​ഡ് പോ​യി​ന്‍റു​മാ​യി പ​ട്ടാ​ന്പി കോ​ളജ്
Saturday, May 21, 2022 12:03 AM IST
ഒ​റ്റ​പ്പാ​ലം: നാ​ഷ​ണ​ൽ അ​സ​സ്മെ​ന്‍റ് ആ​ന്‍റ് അ​ക്ര​ഡി​റ്റേ​ഷ​ൻ ടീ​മി​ന്‍റെ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​യ പ​ട്ടാ​ന്പി ഗ​വ.​ സം​സ്കൃ​ത കോ​ള​ജി​ന് എ ​പ്ല​സ് ഗ്രേ​ഡ് ല​ഭി​ച്ചു.
ഇ​തോ​ടെ കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന ഗ്രേ​ഡ് പോ​യി​ന്‍റ് നേ​ടി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യി​രി​ക്കു​യാ​ണ് പ​ട്ടാ​ന്പി ഗ​വ. ​കോ​ള​ജ്.
ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തെ കോ​ള​ജി​ന്‍റെ ഭൗ​തി​ക വ​ള​ർ​ച്ച​യും അ​ക്കാ​ദ​മി​ക​വും അ​ന​ക്കാ​ദ​മി​ക​വു​മാ​യ മി​ക​വു​ക​ൾ വി​ല​യി​രു​ത്തി നാ​ക് സം​ഘം ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ള​ജി​ന് ഈ ​ഉ​യ​ർ​ന്ന ബ​ഹു​മ​തി ല​ഭി​ച്ച​ത്.
ഒ​റീ​സ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ​സ​ച്ചി​ദാ​ന​ന്ദ മൊ​ഹ​ന്തി ചെ​യ​ർ​മാ​നും ക​ർ​ണ്ണാ​ട​ക തും​കൂ​ർ യൂ​ ണി​വേ​ഴ്സി​റ്റി ഡീ​ൻ പ്രൊ​ഫ. പി. ​പ​ര​മ​ശി​വ​യ്യ മെ​ന്പ​ർ കോ ​ഓ​ഡി​നേ​റ്റ​റും ഡെ​റാ​ഡൂ​ണ്‍ ഗ​വ. പി​ജി കോ​ളേ​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഗോ​വി​ന്ദ സിം​ഗ് ര​ജ്വാ​ർ മെ​ന്പ​റു​മാ​യ മൂ​ന്നം​ഗ സ​മി​തി​യാ​യി​രു​ന്നു നാ​ക് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.
ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് കോ​ള​ജ് നാ​ക്ക് വി​ല​യി​രു​ത്ത​ലി​നു വി​ധേ​യ​മാ​കു​ന്ന​ത്.
ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ലും അ​ക്കാ​ദ​മി​ക നേ​ട്ട​ങ്ങ​ളി​ലും മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന കോ​ള​ജി​ന് അ​ർ​ഹ​മാ​യ ്ര​ഗേ​ഡ് ല​ഭി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
വി​പു​ല​മാ​യ ലൈ​ബ്ര​റി, ഡി​ജി​റ്റ​ൽ ആ​ർ​ക്കൈ​വ്, ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ മ്യൂ​സി​യം, വി​വി​ധ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ൾ, വൈ​വി​ധ്യ​മാ​ർ​ന്ന അ​ക്കാ​ദ​മി​ക പ്ര​ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ സം​ഘം സ​ന്ദ​ർ​ശി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ, എ​ൻസി​സി കേ​ഡ​റ്റു​ക​ൾ എ​ന്നി​വ​രു​മാ​യി അ​ഭി​മു​ഖ​വും ന​ട​ത്തി​യി​രു​ന്നു.
കോ​ള​ജി​ന് പു​തി​യ കോ​ഴ്സു​ക​ളും വി​ക​സ​ന പ്രൊ​ജ​ക്ടു​ക​ളും കൂ​ടു​ത​ൽ ല​ഭി​ക്കു​ന്ന​തി​ന് ഈ ​ഗ്രേ​ഡ് സ​ഹാ​യ​ക​മാ​വും.