ബി​ജെ​പിക്കു വോ​ട്ടുചെ​യ്ത് സി​പി​എം കൗ​ണ്‍​സി​ല​ർ​മാ​ർ
Saturday, May 21, 2022 12:00 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ലേ​ക്കു​ള്ള മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ പ്ര​തി​നി​ധി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള വോ​ട്ടെ​ടു​പ്പി​ൽ വി​ചി​ത്ര സ​ഖ്യം. മൂ​ന്ന് അം​ഗ​ങ്ങ​ൾ മാ​ത്ര​മു​ള്ള ബിജെപി യു​ടെ സ്ഥാ​നാ​ർ​ഥി 11 വോ​ട്ടു​ക​ൾ നേ​ടി വി​ജ​യി​ച്ചു.
ബി​ജെ​പി ത​ങ്ങ​ൾ​ക്ക് വോ​ട്ട് ചെ​യ്യു​മെ​ന്ന ധാ​ര​ണ​യി​ൽ സി​പി​എം കൗ​ണ്‍​സി​ല​ർ​മാ​ർ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ട് ചെ​യ്ത​താ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി ല​ക്ഷ്മി​ക്കു​ട്ടി​ക്ക് അ​പ്ര​തീ​ക്ഷി​ത വി​ജ​യം നേ​ടാ​നാ​യ​ത്. എ​ന്നാ​ൽ വോ​ട്ടിം​ഗ് തീ​രാ​റാ​യ സ​മ​യ​ത്താ​ണ് സ​ഹ​ക​രി​ക്കി​ല്ലെ​ന്ന ബി​ജെ​പി തീ​രു​മാ​നം സി​പി​എം അ​റി​യു​ന്ന​ത്. അ​പ്പോ​ഴേ​ക്കും എട്ടു വോ​ട്ടു​ക​ൾ ചെ​യ്ത് ക​ഴി​ഞ്ഞി​രു​ന്നു. സി​പി​എം പ്ര​തി​നി​ധി​ക​ളു​ടെ എട്ടു വോ​ട്ടും ബി​ജെ​പി​ക്കു​ള്ള മൂന്ന് വോ​ട്ടും നേ​ടി ല​ക്ഷ്മി​ക്കു​ട്ടി 11 വോ​ട്ടു​ക​ൾ നേ​ടി. സി​പി​എം പ്ര​തി​നി​ധി സി​ന്ധു​വി​ന് സി​പി​എം കൗ​ണ്‍​സി​ല​ർ​മാ​രു​ടെ 11 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ല​ക്ഷ്മി​ക്കു​ട്ടി വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു. യു​ഡി​എ​ഫി​ലെ മാ​സി​ത സ​ത്താ​ർ, രാ​ധാ​കൃ​ഷ്ണ​ൻ, സ​മീ​ർ വേ​ള​ക്കാ​ട​ൻ എ​ന്നി​വ​ർ 14 വോ​ട്ടു​ക​ൾ നേ​ടി വി​ജ​യി​ച്ചു.