മ​ഴ: വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ൽ ജി​ല്ല​യി​ൽ മു​ന്നൊ​രു​ക്ക​ങ്ങ​ൾ സ​ജീ​വം
Saturday, May 21, 2022 12:00 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ളാ​യ ടൈ​ഫോ​യ്ഡ്, എ​ലി​പ്പ​നി, കോ​ള​റ, ഡെ​ങ്കി​പ്പ​നി, എ​ന്നി​വയ്​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് തു​ട​ക്ക​മി​ട്ടു.
ഇ​ൻ​ഫ​ർ​മേ​ഷ​ൻ എ​ഡ്യു​കേ​ഷ​ൻ ക​മ്മീ​ഷ​നും ആ​രോ​ഗ്യ​വ​കു​പ്പും സം​യു​ക്ത​മാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന ത​ല​ത്തി​ൽ വീ​ടു​ക​ളി​ൽ മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ൾ, വാ​യു​ജ​ന്യ രോ​ഗ​ങ്ങ​ൾ, കൊ​തു​കുജ​ന്യ രോ​ഗ​ങ്ങ​ളാ​യ ഡെ​ങ്കി​പ്പ​നി, ചി​ക്ക​ൻ ഗു​നി​യ എ​ന്നി​വ സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കും.
കാ​ല​വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി ആ​ശു​പ​ത്രി​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് വാ​രാ​ച​ര​ണം ന​ട​ത്തും.
എ​ലി​പ്പ​നി​യ്ക്കെ​തി​രെ "മൃ​ത്യു​ഞ്ജ​യം’ എ​ന്ന പേ​രി​ൽ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ അ​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ന്പ​യി​ൻ ആ​രം​ഭി​ച്ചി​രു​ന്നു.
പെ​രി​ങ്ങോ​ട്ടു​കു​റി​ശി​യി​ൽ ത​ക്കാ​ളി​പ്പ​നി ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ സി​റം സാം​പ്ലി​ംഗ് ന​ട​ത്തി കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും നി​രീ​ക്ഷി​ച്ചു വ​രു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
പ്ലാ​ന്‍റേ​ഷ​ൻ, വ​ർ​ക്ക്ഷോ​പ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക്ലോ​റി​നേ​ഷ​ൻ, ഉ​റ​വി​ട ന​ശീ​ക​ര​ണം തു​ട​ങ്ങി​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നു വ​രി​ക​യാ​ണ്.