പേ​ര​റി​വാ​ള​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കോ​ട​തിന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം
Friday, May 20, 2022 12:50 AM IST
കോ​യ​ന്പ​ത്തൂ​ർ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജി​വ് ഗാ​ന്ധി വ​ധ​ക്കേ​സ് പ്ര​തി എ.​ജി. പേ​ര​റി​വാ​ള​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കോ​ട​തി ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് വാ​യി​ൽ വെ​ള്ള തു​ണി​ക്കെ​ട്ടി സ​മ​രം ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.
ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​ന് കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി സം​സ്ഥാ​ന ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് മ​യൂ​രാ ജ​യ​കു​മാ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.
വി​ധി പു​ന​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​മെ​ന്നും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തി​ന് കൊ​ല​പാ​ത​കം പ​രി​ഹാ​ര​മ​ല്ലെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ സ​ന്ദ​ർ​ശി​ച്ചു

കോ​യ​ന്പ​ത്തൂ​ർ: ബ്രൂ​ക്ക്ഫീ​ൽ​ഡ് റോ​ഡി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ രാ​ജ​ഗോ​പാ​ൽ സും​ഗ​റാ​വ് സ​ന്ദ​ർ​ശി​ച്ചു വി​ല​യി​രു​ത്തി. മ​ഴ​ക്കാ​ലം വ​രു​ന്ന​തി​നു മു​ന്നോ​ടി​യാ​യി കോ​ർ​പ​റേ​ഷ​ൻ വാ​ർ​ഡ് 78-ൽ ​ഉ​ൾ​പ്പെ​ട്ട ബ്രൂ​ക്ക് ഫീ​ൽ​ഡ്സ് റോ​ഡി​ൽ അ​ഴു​ക്കു​ചാ​ൽ വൃ​ത്തി​യാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
ഈ ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ സ​ന്ദ​ർ​ശി​ച്ച് നോ​ക്കി​ക്ക​ണ്ട ക​മ്മീ​ഷ​ണ​ർ പ​ണി​ക​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രും എ​ൻ​ജി​നീ​യ​ർ​മാ​രും സ​ന്ദ​ർ​ന​ത്തി​ൽ ക​മ്മീ​ഷ​ണ​ർ​ക്കൊ​പ്പം പ​ങ്കെ​ടു​ത്തു.