കും​ഭാ​ഭി​ഷേ​ക ച​ട​ങ്ങി​നി​ടെ പ​തി​നേ​ഴ​ര പ​വ​ൻ കവർന്നു
Wednesday, May 18, 2022 12:25 AM IST
നെന്മാ​റ: നെ​ല്ലി​ക്കു​ള​ങ്ങ​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ കും​ഭാ​ഭി​ഷേ​ക​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ നാലു സ്ത്രീ​ക​ളു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി. തി​ര​ക്കി​നി​ട​യി​ലാ​ണ് ക​ഴു​ത്തി​ൽ അ​ണി​ഞ്ഞി​രു​ന്ന മാ​ല​ക​ൾ ന​ഷ്ട​പ്പെ​ട്ട​ത്.
ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​ള്ള ശി​വ​പ്ര​കാ​ശി​ന്‍റെ ഭാ​ര്യ സു​ധ​യു​ടെ ഏഴുപ​വ​ൻ താ​ലി മാ​ല​യാ​ണ് ന​ഷ്ട​മാ​യ​ത്.
വി​ത്ത​ന​ശേ​രി ശി​വ​രാ​മ​ൻ നാ​യ​രു​ടെ ഭാ​ര്യ ഭു​വ​നേ​ശ്വ​രി​യു​ടെ മൂ​ന്ന​ര പ​വ​ൻ മാ​ല അ​ടി​പ്പെ​ര​ണ്ട സി.​ടി. ആ​റു​മു​ഖ​ന്‍റെ ഭാ​ര്യ രു​ക്മി​ണി​യു​ടെ നാലുപ​വ​ൻ ക​ണി​മം​ഗ​ല​ത്തെ മീ​നാ​ക്ഷി​യു​ടെ മൂന്നുപ​വ​ൻ ഉ​ൾ​പ്പെ​ടെ 17.5 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.
നെ​ല്ലി​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന കും​ഭാ​ഭി​ഷേ​ക ച​ട​ങ്ങു​ക​ളു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വൈ​കീ​ട്ട് ഉ​ണ്ടാ​യ തി​ര​ക്കി​നി​ട​യി​ലാ​ണ് ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സി​നു ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.