നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധിച്ചു
Wednesday, May 18, 2022 12:22 AM IST
പാ​ല​ക്കാ​ട്: മ​ദ്യ​പാ​നം ആ​ഹാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റ​ണ​മെ​ന്ന എൽഡിഎഫ് കൺവീനർ ഇ.​പി. ജ​യ​രാ​ജ​ന്‍റെ നി​ല​പാ​ടി​ൽ കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി ജി​ല്ലാ പ്ര​വ​ർ​ത്ത​ക​യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. യു​വാ​ക്ക​ളി​ൽ മ​ദ്യ​പാ​ന​ശീ​ലം വ​ള​ർ​ത്തു​വാ​ൻ ആ​ദ്യം വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​വും പി​ന്നീ​ട് വീ​ര്യം കൂ​ടി​യ മ​ദ്യ​വും കു​ടി​പ്പി​ച്ച് കേ​ര​ള​ത്തെ മ​ദ്യാ​ല​യ​മാ​ക്കാ​നു​ള്ള ഇ​ട​തു സ​ർ​ക്കാ​റി​ന്‍റെ മ​ദ്യ​ന​യം ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ. സു​ൽ​ത്താ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കെഎസ്എ​സ്പി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി വേ​ലാ​യു​ധ​ൻ കൊ​ട്ടേ​ക്കാ​ട്, എ​സ്.​ ശ​ശീ​ന്ദ്ര​ൻ നാ​യ​ർ, കെ.​ കൃ​ഷ്ണാ​ർ​ജു​ന​ൻ, കെ. ​അ​ബൂ​ബ​ക്ക​ർ, എ​സ്. കു​മാ​ര​ൻ ചി​റ​ക്കാ​ട്, എ.​ അ​ബ്ദു​ൾ കാ​ദ​ർ, എ. ​ന​ട​രാ​ജ​ൻ, എ. ​സ​റീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.