ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം
Tuesday, May 17, 2022 10:51 PM IST
മ​ല​ക്ക​പ്പാ​റ: പെ​രു​ന്പാ​റ​യി​ൽ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം തോ​ട്ടി​ൽ കാ​ണ​പ്പെ​ട്ടു. പെ​രു​ന്പാ​റ കോ​ള​നി​യി​ൽ അ​വി​വാ​ഹി​ത​യാ​യ 22കാ​രി​യെ ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. മ​ല​ക്ക​പ്പാ​റ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​സ​വി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷ​മു​ള്ള കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.