പാലക്കാട് : ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ലെപ്രസി യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ബാലമിത്ര പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു നിർവ്വഹിച്ചു.
ബാലമിത്ര പദ്ധതിയിലൂടെ അഞ്ച് വയസിൽ താഴെയുള്ള കുട്ടികളെ അങ്കണവാടി വർക്കർ·ാരുടെ സഹായത്തോടെ കുഷ്ഠരോഗ ലക്ഷണങ്ങൾ കണ്ടെത്തി രോഗം നിർണ്ണയിക്കുന്നവർക്ക് ചികിത്സ ഉറപ്പു വരുത്തുന്നു.
പ്രാഥമിക ആരോഗ്യ കേന്ദ്രം, സാമൂഹിക ആരോഗ്യ കേന്ദ്രം, താലൂക് ആശുപത്രി എന്നിവിടങ്ങളിലെ മെഡിക്കൽ ഓഫീസർമാർ അങ്കണവാടി വർക്കർമാർക്ക് കുഷ്ഠരോഗം സംബന്ധിച്ച അവബോധവും ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനുള്ള രീതികളും സംബന്ധിച്ച് പരിശീലനം നല്കും.
അങ്കണവാടി വർക്കർമാർ അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് ഇതുസംബന്ധിച്ച് അവബോധം നൽകി രക്ഷിതാക്കളിലൂടെയാണ് കുട്ടികളിൽ രോഗലക്ഷണം ഉണ്ടോ എന്ന് പരിശോധിച്ച് ലക്ഷണങ്ങളുള്ളവരെ ചികിത്സയ്ക്കായി എത്തിക്കുന്നത്. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ആലത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഷൈനി അധ്യക്ഷയായി.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.പി. റീത്ത, ഡോ.ജയശ്രീ, ജില്ലാ മാസ് മീഡിയ ഓഫീസർ സന്തോഷ് കുമാർ, സിഡിപിഒ എൻ.കെ. സിനി, എച്ച്.എസ്. ജാഫർ അലി, ജില്ലാ അസിസ്റ്റന്റ് ലെപ്രസി ഓഫീസർ ബേബി തോമസ്, എൻ.എം.എസ്.റ്റി.ആർ രാജ്മോഹൻ, എൻ എം.എസ്മാരായ ഹരിദാസ്, സാബു, മാർട്ടിൻ ബ്രിട്ടോ പങ്കെടുത്തു.
വാർഷികാഘോഷം
ചിറ്റൂർ : ഗ്രീൻ ഫീൽഡ് ഫാർമേഴ്സ് ക്ലബ്ബ് എട്ടാം വാർഷികാഘോഷം നബാർഡ് ഡിഡിഎം കവിത റാം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ടി.എ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ചിറ്റൂർ തത്തമംഗലം നഗരസഭ പ്രതിപക്ഷ നേതാവ് കെ.സി. പ്രീത്, ഫാംഫെഡ് വൈസ് പ്രസിഡന്റ് എം.മണി മാസ്റ്റർ, ക്ലബ്ബ് വർക്കിംഗ് പ്രസിഡന്റ് എൻ.രാജേഷ്, ചീഫ് കോഓഡിനേറ്റർ എസ്.സുശീൽ, ഡോ.പി. പ്രലോബ് കുമാർ, എൻ.ദിനേഷ് പ്രസംഗിച്ചു.