ചി​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ പോ​പ്പു​ല​ർ മി​ഷ​ൻ ധ്യാ​നത്തിനു തുടക്കം
Sunday, May 15, 2022 11:30 PM IST
അ​ഗ​ളി : ര​ണ്ടു​മാ​സ​ത്തെ ഒ​രു​ക്ക​ത്തി​നും പ്രാ​ർ​ഥന​യ്ക്കു​ം ശേ​ഷം അ​ട്ട​പ്പാ​ടി ചി​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ പോ​പ്പു​ല​ർ മി​ഷ​ൻ ധ്യാ​ന​ത്തി​ന് തി​രി​തെ​ളി​ച്ചു.
മു​രി​ങ്ങൂ​ർ ധ്യാ​ന കേ​ന്ദ്ര​ത്തി​ലെ വി​ൻ​സ​ൻ​ഷ്യ​ൻ വൈ​ദി​ക​രാ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്.
20 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ വൈ​കി​ട്ട് 5.15 മു​ത​ൽ 9.15 വ​രെ ആ​ണ് ധ്യാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച അ​വ​സാ​നി​ക്കു​ന്ന ധ്യാ​ന​ത്തി​ൽ ഭ​വ​ന​സ​ന്ദ​ർ​ശ​നം, കു​ന്പ​സാ​രം, ആ​രാ​ധ​ന തു​ട​ങ്ങി​യ ശു​ശൂ​ഷ​ക​ൾ ഉ​ണ്ട്. ചി​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി ഫാ.​സി​ബി​ൻ ക​രു​ത്തി, പോ​പ്പു​ല​ർ മി​ഷ​ൻ ധ്യാ​നം ഡ​യ​റ​ക്ട​ർ ഫാ.​ഡ​ർ​ബ​ൻ വി.​സി. ഇ​ട​വ​ക​യി​ലെ കൈ​ക്കാ​രന്മാർ എന്നിവർ തി​രി​തെ​ളി​ച്ചു.