മണ്ണാർക്കാട് : സ്കൂൾ വിദ്യാഭ്യാസ കാലത്ത് കുട്ടികളുടെ അഭിരുചികളെ പരിപോഷിപ്പിക്കാൻ സേവ് മണ്ണാർക്കാട് ജനകീയ കൂട്ടായ്മ രൂപീകരിച്ച "കുട്ടിക്കൂട്ടം'പദ്ധതി സഹവാസക്യാന്പ് ഇന്നു സമാപിക്കും.
അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അവർക്ക് പ്രത്യേക ക്യാന്പുകളും പഠന പ്രവർത്തന രീതികളും സജജമാക്കി വിദഗ്ധരായ ട്രൈനർമാരുടെ കീഴിൽ പരിശീലനങ്ങൾ നല്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
40 കുട്ടികളടങ്ങുന്ന ആദ്യ ബാച്ചിന്റെ പ്രകൃതി പഠന സഹവാസ ക്യാന്പ് സൈലന്റ് വാലി ഫോറസ്റ്റ് ഡിവിഷന് കീഴിൽ തുടങ്ങി.
തിങ്കളാഴ്ച അവസാനിക്കുന്ന രീതിയിലാണ് ക്യാന്പ് സജ്ജീകരിച്ചിട്ടുള്ളത്. നെല്ലിപ്പുഴ ഡിഎച്ച്എസ് സ്കൂളിൽ സാഹിത്യകാരൻ കെപിഎസ് പയ്യനെടം ഉദ്ഘാടനം നിർവഹിച്ചു.
മുക്കാലി ഫോറസ്റ്റ് ഡിവിഷൻ ക്യാന്പ് സെന്ററിലാണ് സഹവാസ ക്യാന്പ് നടക്കുന്നത്. സേവ് ചെയർമാൻ ഫിറോസ് ബാബു അധ്യക്ഷനായി. സേവ് ഭാരവാഹികളായ നഷീദ് പിലാക്കൽ, ശിവപ്രകാശ്, അബ്ദുൽ ഹാദി , റിഫായി ജിഫ്രി, ഉമ്മർ റീഗൽ , മുനീർ , ഫക്രുദ്ദീൻ, ഷഹീർ മോൻ, ഫിറോസ് സി എം, ഫസൽ റഹ്മാൻ , ജംഷീർ, സുനൈറ, ദീപിക, ഫൗസിയ, സുഹറ, ലുബീന, വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.