ഓ​ങ്ങ​ല്ലൂ​രി​ൽ പൊ​തുക​ളിസ്ഥ​ലം ഒ​രു​ങ്ങു​ന്നു
Saturday, January 29, 2022 12:55 AM IST
പ​ട്ടാ​ന്പി: ഓ​ങ്ങ​ല്ലൂ​രി​ലെ കാ​യി​ക പ്രേ​മി​ക​ളു​ടെ ചി​ര​ക്കാ​ലാ​ഭി​ലാ​ഷ​മാ​യ പൊ​തു​ക​ളി സ്ഥ​ലം യ​ഥാ​ർ​ഥ്യ​മാ​കു​ന്നു.

ഒ​രു കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് ഓ​ങ്ങ​ല്ലൂ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള പൊ​തു ക​ളി​സ്ഥ​ല​മാ​ണ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലും ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​ത്തി​ലും നി​ർ​മി​ക്കു​ന്ന​ത്. മൈ​താ​ന ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ്ര​വൃ​ത്തി വി​ല​യി​രു​ത്തി.

ഓ​ങ്ങ​ല്ലൂ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്പ്ര​സി​ഡ​ന്‍റ് ര​തി ഗോ​പാ​ല​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.പി. ര​ജീ​ഷ്, ബ്ലോ​ക്ക്, ഗ്രാ​മപ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്ദ​ർ​ശ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.​
ജെസിബി ഉ​പ​യോ​ഗി​ച്ച് മൈ​താ​നം നി​ര​പ്പാ​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് ആ​രം​ഭി​ച്ച​ത്.

ടെ​ന്നീ​സ് കോ​ർ​ട്ടു​ക​ൾ, ബാ​റ്റ്മി​ന്‍റ​ൻ കോ​ർ​ട്ടു​ക​ൾ, ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടു​ക​ൾ എ​ന്നി​വ​യാ​ണ് സ​ജ്ജ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. ടോ​ൾ വാ​ൾ, ഫെ​ൻ​സി​ംഗ്, ഗാ​ല​റി, ശൗ​ചാ​ല​യ​ങ്ങ​ൾ, ഡ്ര​സി​ംഗ് ഏ​രി​യ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.
റീ​ബി​ൽ​ഡ് കേ​ര​ള പ്രോ​ജ​ക്ട് വ​ഴി​യാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.