ആ​ശ്വാ​സ തീ​ര​മ​ണ​ഞ്ഞു സോ​മ​ൻ
Saturday, January 29, 2022 12:52 AM IST
ഒ​റ്റ​പ്പാ​ലം: ആ​ശ്വാ​സ തീ​ര​മ​ണ​ഞ്ഞു. സോ​മ​ൻ ഇനി അ​നാ​ഥ​ന​ല്ല. ക​ണ്ണി​യം​പു​റ​ത്ത് റോ​ഡ​രി​കി​ൽ അ​വ​ശ​നാ​യി കി​ട​ന്നി​രു​ന്ന സോ​മ​നെ തേ​ടി​യെ​ത്തി​യ ബ​ന്ധു​ക്ക​ൾ ഇ​ദ്ദേ​ഹ​ത്തെ നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി. തെ​ങ്ങുക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ കോ​ത​മം​ഗ​ലം സ്വ​ദേ​ശി സോ​മ​ന്‍റെ ദ​യ​നീ​യ സ്ഥി​തി സംബന്ധിച്ചു ദീ​പി​ക വാ​ർ​ത്ത​പ്രസിദ്ധീകരിച്ചിരുന്നു.

ര​ണ്ടുദി​വ​സം ക​ണ്ണി​യ​ന്പു​റ​ത്തു റോ​ഡ​രി​കി​ൽ അ​വ​ശ​നാ​യി കി​ട​ന്നി​രു​ന്ന സോ​മ​നെ നാ​ട്ടു​കാ​രി​ൽ ചി​ല​ർ ക​ണ്ടെ​ത്തി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി​യി​രു​ന്നു. ശ്വാ​സം മു​ട്ട​ലും, വി​റ​യ​ലു​മാ​യി സം​സാ​രി​ക്കാ​ൻപോ​ലും ക​ഴി​യാ​ത്ത നി​ലയിലാ​യി​രു​ന്നു സോ​മ​ൻ കി​ട​ന്നി​രു​ന്ന​ത്.

എഴുന്നേറ്റി​രി​ക്കാ​ൻ പോ​ലും സാ​ധി​ക്കാ​തെ ത​ള​ർ​ന്ന് അ​വ​ശ​നാ​യ സോ​മ​നെ ഓ​ട്ടോ തൊ​ഴി​ലാ​ളി ഫ്രാ​ൻ​സി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.ഡോ.​രാ​ജേ​ഷ് ന​ൽ​കി​യ അ​ടി​യ​ന്ത​ര ശു​ശ്രൂ​ഷ​യി​ലാ​ണ് സോ​മ​ന്‍റെ അ​സു​ഖം കു​റ​ഞ്ഞ​ത്.​ പ​തി​ന​ഞ്ചു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി കോ​ത​മം​ഗ​ല​ത്തുനി​ന്ന് വീ​ടു വി​ട്ടി​റ​ങ്ങി​യ സോ​മ​ൻ ജോ​ലിതേ​ടി ഒ​റ്റ​പ്പാ​ല​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു.

ക​ണ്ണി​യംപു​റം പ്ര​ദേ​ശ​ത്തു തെ​ങ്ങു ക​യ​റ്റ തൊ​ഴി​ൽ എ​ടു​ത്താ​ണ് സോ​മ​ൻ ജീ​വി​ച്ചി​രു​ന്ന​ത്.​ ക​ടത്തിണ്ണ​ക​ളി​ലും ബസ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ളി​ലും അ​ന്തി​യു​റ​ങ്ങി​യ അ​റു​പ​തു​കാ​ര​നാ​യ സോ​മ​ൻ അ​സു​ഖ​ബാ​ധി​ത​നാ​യ​തോ​ടെ​യാ​ണ് തെ​രു​വി​ലാ​യ​ത്. ​ദി​വ​സ​ങ്ങ​ളാ​യി ഭ​ക്ഷ​ണം പോ​ലും കി​ട്ടാ​തെ, എ​ണി​ക്കാ​ൻ പോ​ലും ക​ഴി​യാ​തെ റോ​ഡ​രി​കി​ൽ കി​ട​ന്നി​രു​ന്ന സോ​മ​നെ ഫ്രാ​ൻ​സി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

സോ​മ​നെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ച മു​ൻ കൗ​ണ്‍​സി​ല​ർ ടി ​പി പ്ര​ദീ​പ് കു​മാ​ർ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യും, "അ​വ​ശ​നാ​യി തെ​രു​വി​ൽ കി​ട​ന്നി​രു​ന്ന സോ​മ​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച വി​വ​രം​' സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കോ​ത​മം​ഗ​ല​ത്തു ബ​ന്ധു​ക്ക​ൾ ഉ​ള്ള വി​വ​രം സോ​മ​നി​ൽനി​ന്ന​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് അ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. സിപിഎം ​പ്ര​വ​ർ​ത്ത​ക​രാ​ണ് സോ​മ​ന്‍റെ കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന എ​രു​മേ​ലി​യി​ൽനി​ന്ന് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

സോ​മ​ൻ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ണ്ടെ​ന്ന വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു.15 വ​ർ​ഷം മു​ൻ​പ് വീ​ട്ടി​ൽനി​ന്ന് ഇ​റ​ങ്ങിപ്പോ​യ സോ​മ​ന്‍റെ യാ​തൊ​രു വി​വ​ര​ങ്ങ​ളും വീ​ട്ടു​കാ​ർ​ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​തി​ന​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം ക​ണ്ടു​മു​ട്ടി​യ മ​ക്ക​ളു​ടെ മു​ഖ​ത്തേ​ക്കു നോ​ക്കാ​ൻപോ​ലും സോ​മ​ൻ ആ​ദ്യം ധൈ​ര്യ​പ്പെ​ട്ടി​ല്ല. പി​ന്നീ​ട് മ​ക്ക​ളു​ടെ ആ​ശ്വാ​സ​വാ​ക്കു​ക​ൾ കേ​ട്ട​തോ​ടെ സോ​മ​ൻ പ​തു​ക്കെ സം​സാ​രി​ച്ചു തു​ട​ങ്ങി.

നാ​ടു വി​ട്ടുപോ​യ അ​ച്ഛനെ വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ക​ണ്ടെ​ത്തി ത​ന്ന​വ​രോ​ട് ന​ന്ദി പ​റ​ഞ്ഞാ​ണ് മ​ക​ൾ യാ​ത്ര പ​റ​ഞ്ഞ​ത്. സോ​മ​നും സ്വ​ന്തം മ​ക്ക​ളു​ടെ കൈ ​പി​ടി​ച്ച് ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽനി​ന്ന് എ​രു​മേ​ലി​യി​ലേ​ക്കു യാ​ത്ര തി​രി​ച്ചു.