തിരുസ്വരൂപം തകർത്ത സംഭവം: രാ​മ​നാ​ഥ​പു​രം രൂ​പ​ത മാ​തൃവേ​ദി പ്ര​തി​ഷേ​ധി​ച്ചു
Saturday, January 29, 2022 12:46 AM IST
കോ​യ​ന്പ​ത്തൂ​ർ : രാ​മ​നാ​ഥ​പു​രം ഹോ​ളി ട്രി​നി​റ്റി ദേ​വാ​ല​യ ക​പ്പേ​ള​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലും വിശുദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പം ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ രാ​മ​നാ​ഥ​പു​രം രൂ​പ​താ സീ​റോ മ​ല​ബാ​ർ മാ​തൃവേ​ദി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള കോ​വി​ഡ് നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടു ന​ട​ത്തി​യ പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ൽ മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രെ​യും സ​മൂ​ഹ​ത്തി​ലെ ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യും ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​നയ്​ക്കെ​തി​രാ​യും ന​ട​ക്കു​ന്ന ക​ട​ന്നാ​ക്ര​മ​ണ​മാ​ണ് പ്ര​സ്തു​ത സം​ഭ​വം എ​ന്ന് രൂ​പ​താ മാ​തൃ വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ആ​ന്‍റ​ണി മേ​ച്ചേ​രി​പ്പ​ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ത്ത​ര​ത്തി​ലു​ള്ള ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ളെ ചെ​റു​ക്കാ​ൻ ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. മാ​തൃവേ​ദി പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി, ആ​നി​മേ​റ്റ​ർ സിസ്റ്റർ മേ​രി ആന്‍റോ, ഇ​ന്‍റ​ർ​നാ​ഷണ​ൽ സെ​ക്ര​ട്ട​റി മേ​ഴ്സി ജോ​സ​ഫ്, സെ​ക്ര​ട്ട​റി റീ​ന ജ​സ്റ്റി​ൻ, ട്ര​ഷ​റി സോ​ഫി വി​ൻ​സെ​ന്‍റ്, റോ​സ​മ്മ റോ​ബ​ർ​ട്ട്, ഷീ​ജ മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.