നഷ്ടപ്രതാപങ്ങളുമായി ഷൊർണൂർ ജംഗ്ഷൻ റെയില്‌വേ സ്റ്റേഷൻ
Friday, January 28, 2022 12:18 AM IST
മംഗലം ശങ്കരന്‌കുട്ടി

ഷൊ​ർ​ണൂ​ർ: ​പ്ര​താ​പ​ങ്ങ​ളെ​ല്ലാ​മ​ക​ന്ന് ജം​ഗ്ഷ​ൻ റ​യി​ൽ​വേ സ്റ്റേ​ഷ​ൻ. പാ​ല​ക്കാ​ടി​ന്‍റെ സ്വ​ന്തം വ​ണ്ടി​യാ​യി​രു​ന്ന അ​മൃ​താ എ​ക്സ്പ്ര​സ് പോ​ലും ഇ​പ്പോ​ൾ രാ​ജ്യ ത​ല​സ്ഥാ​ന​ത്തേ​ക്ക് കൂ​കിപ്പാ​യു​ന്ന​ത് ഷൊ​ർ​ണൂ​രി​ൽ സ്പ​ർ​ശി​ക്കാ​തെ​യാ​ണ്.

സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും​വ​ലി​യ റെ​യി​ൽ​വേ ജ​ംഗ്ഷ​നി​ൽ ക​യ​റാ​തെ പോ​കു​ന്ന​ത് ഇ​പ്പോ​ൾ നി​ര​വ​ധി വ​ണ്ടി​ക​ളാ​ണ്.

പ​ഴ​യ കാ​ല പ്രൗ​ഢി​മാ​ത്ര​മേ ഇ​പ്പോ​ൾ ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ ജ​ംഗ്ഷ​നു​ള്ളൂ​വെ​ന്ന​താ​ണ് സ​ത്യം.

കോ​വി​ഡി​ന് ശേ​ഷം മ​ല​ബാ​റി​ന്‍റെ റെ​യി​ൽ​ക​വാ​ട​ത്തി​ന് പോ​രാ​യ്മ​ക​ളേ​റെ​യാ​ണ്. സ്റ്റേ​ഷ​നി​ലേ​ക്ക് തീ​വ​ണ്ടി​ക​ൾ ക​യ​റു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക ത​ട​സ്‌​സ​ങ്ങ​ൾ​മൂ​ലം സ​മ​യ​ന​ഷ്ട​മാ​ണ് പ്ര​ധാ​ന പ്ര​ശ്നം.

കാ​ല​ങ്ങ​ളാ​യി പ​റ​ഞ്ഞു​പ​തി​ഞ്ഞ, എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു​ള്ള മൂ​ന്നാം​പാ​ത​യി​ല്ലാ​ത്ത​താ​ണ് പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്ന്.

ഷൊ​ർ​ണൂ​ർ ജ​ംഗ്ഷ​നി​ൽ എ​പ്പോ​ഴും തീ​വ​ണ്ടി​ക​ളു​ടെ തി​ര​ക്കാ​ണ്. ഇ​ര​ട്ട​പ്പാ​ത മാ​ത്ര​മാ​യ​തി​നാ​ൽ എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന തീ​വ​ണ്ടി​ക​ൾ പ​ലേ​ട​ത്തും പി​ടി​ച്ചി​ടേ​ണ്ടി​വ​രും.

ഷൊ​ർ​ണൂ​ർ ജ​ങ്ഷ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ പ്ലാ​റ്റ്ഫോ​മി​ലു​ള്ള തീ​വ​ണ്ടി ക​ട​ന്നു​പോ​കും​വ​രെ സ്റ്റേ​ഷ​ന് പു​റ​ത്ത് കാ​ത്തു​കി​ട​ക്ക​ണം. മൂ​ന്നാം​പാ​ത​വ​ന്നാ​ൽ ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാം. സ്ഥ​ല​മേ​റ്റെ​ടു​പ്പ് പൂ​ർ​ത്തി​യാ​വാ​ത്ത​താ​ണ് നി​ല​വി​ലെ ത​ട​സ്സം.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കോ​യ​ന്പ​ത്തൂ​ർ​ഭാ​ഗ​ത്തേ​ക്കു​ള്ള തീ​വ​ണ്ടി​യി​ൽ​ക്ക​യ​റി മ​ല​ബാ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് ഷൊ​ർ​ണൂ​രി​ൽ ഇ​റ​ങ്ങാ​നാ​വാ​ത്ത സ്ഥി​തി​യു​മു​ണ്ട്.

സ​മ​യ​ന​ഷ്ടം ഒ​ഴി​വാ​ക്കാ​ൻ ഷൊ​ർ​ണൂ​രി​ൽ​ക്ക​യ​റാ​തെ ഒ​റ്റ​പ്പാ​ലം​വ​ഴി​യാ​ണ് ഈ ​തീ​വ​ണ്ടി​ക​ൾ പോ​വു​ന്ന​ത്.

മ​ല​ബാ​ർ​ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട​വ​ർ​ക്കെ​ല്ലാം ഉ​പ​യോ​ഗ​പ്പെ​ടാ​ൻ ഭാ​ര​ത​പ്പു​ഴ​സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യാ​ൽ സാ​ധി​ക്കും. ഈ ​പ​ദ്ധ​തി​യും പ​റ​ഞ്ഞു​തു​ട​ങ്ങി​യി​ട്ട് നാ​ളേ​റെ​യാ​യെ​ങ്കി​ലും റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഇ​പ്പോ​ഴും പ​ച്ച​ക്കൊ​ടി കി​ട്ടി​യി​ട്ടി​ല്ല. നി​ല​ന്പൂ​ർ​പാ​ത​യി​ൽ കൂ​ടു​ത​ൽ​വ​ണ്ടി​ക​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യ​വും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ല.

ഏ​റ്റ​വും​വ​ലി​യ ജ​ംഗ്ഷ​നാ​ണെ​ങ്കി​ലും ഷൊ​ർ​ണൂ​രി​ലെ റെ​യി​ൽ​വേ ആ​ശു​പ​ത്രി​യി​ൽ പോ​ലും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ല.

കൃ​ത്യ​മാ​യി ഒ.​പി. മാ​ത്ര​മാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കി​ട​ത്തി​ച്ചി​കി​ത്സ​യ്ക്കു​ള്ള സൗ​ക​ര്യം​കൂ​ടി ഇ​വി​ടെ ആ​വ​ശ്യ​മാ​ണ്.

ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​വ​ഗ​ണ​ന​യു​ടെ പാ​ള​ങ്ങ​ളി​ൽ സി​ഗ്ന​ൽ കി​ട്ടാ​തെ പോ​കു​ന്പോ​ൾ ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ​നും ഇ​തേ ഗ​തി ത​ന്നെ​യാ​ണ് ഉ​ള്ള​ത്.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വാ​ണ് ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ​സ്റ്റേ​ഷ​ന്‍റെ​യും പ്ര​ശ്നം. കൂ​ടു​ത​ൽ തീ​വ​ണ്ടി​ക​ളെ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ആ​കെ​യു​ള്ള ര​ണ്ട് പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ ഭൂ​രി​ഭാ​ഗ​ത്തും മേ​ൽ​ക്കൂ​ര​യി​ല്ല.

മ​ഴ​ക്കാ​ല​ത്താ​ണ് ഇ​ത് യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ പ്ര​ശ്ന​മാ​കു​ന്ന​ത്. വൈ​കു​ന്നേ​രം നാ​ല​ര​യ്ക്ക് പാ​ല​രു​വി എ​ക്സ്പ്ര​സ് പോ​യി​ക്ക​ഴി​ഞ്ഞാ​ൽ മ​റ്റൊ​രു​തീ​വ​ണ്ടി തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കി​ല്ലെ​ന്ന​തും പ്ര​ശ്ന​മാ​ണ്. ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 1,2 പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്ക് മ​തി​യാ​യ ദൂ​ര​ത്തി​ൽ പ്ലാ​റ്റ്ഫോ​മു​ക​ൾ പോ​ലും നി​ർ​മ്മി​ച്ചി​ട്ടി​ല്ല എ​ന്നു​ള്ള​താ​ണ് യാ​ഥാ​ർ​ത്ഥ്യം.

കാ​റ്റും മ​ഴ​യും വെ​യി​ലും കൊ​ണ്ടു വേ​ണം യാ​ത്ര​ക്കാ​ർ ഇ​വി​ടെ തീ​വ​ണ്ടി കാ​ത്തു നി​ൽ​ക്ക​ണ്ട​ത്.