നെന്മാറയിൽ കു​രു​മു​ള​ക് വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചു, കർഷകർ പ്രതീക്ഷയിൽ
Saturday, January 22, 2022 11:46 PM IST
നെന്മാറ: മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന വ​രു​മാ​ന സ്രോ​ത​സു​ക​ളി​ൽ ഒ​ന്നാ​യ ക​റു​ത്ത പൊ​ന്ന് എ​ന്ന​റി​യ​പ്പെ​ടു​ന്ന കു​രു​മു​ള​കി​ന്‍റെ വി​ള​വെ​ടു​പ്പ് സീ​സ​ണ്‍ ആ​രം​ഭി​ച്ചു. ആ​ദ്യ മ​ഴ​യ്ക്ക് തി​രി​യി​ട്ട കു​രു​മു​ള​കാ​ണ് ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടു​കൂ​ടി വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്.

കാ​ല​വ​ർ​ഷം സ​ജീ​വ​മാ​യ​പ്പോ​ൾ ഉ​ണ്ടാ​യ മു​ള​കു​തി​രി​ക​ളും പ​ഴു​ത്തു തു​ട​ങ്ങി ക​ന്പു​ക​ൾ നി​ർ​ത്തി വെ​ട്ടി​യെ​ടു​ത്ത മു​ള ഏ​ണി​യും അ​ലൂ​മി​നി​യം, ഇ​രു​ന്പ് പൈ​പ്പ് മു​ത​ലാ​യ​വ കൊ​ണ്ട് നി​ർ​മ്മി​ച്ച ഏ​ണി​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​യ​രം കൂ​ടി​യ താ​ങ്ങു കാ​ലു​ക​ളി​ൽ നി​ന്ന് കു​രു​മു​ള​ക് പ​റി​ച്ചെ​ടു​ക്കു​ന്ന​ത്. ഇ​ടു​പ്പി​ൽ കെ​ട്ടി​നി​ർ​ത്തി​യ പ്ലാ​സ്റ്റി​ക് ചാ​ക്കോ തോ​ളി​ലൂ​ടെ കെ​ട്ടി​നി​ർ​ത്തി​യ തു​ണി​കൊ​ണ്ടു​ള്ള പ്ര​ത്യേ​ക സ​ഞ്ചി എ​ന്നി​വ​യാ​ണ് കു​രു​മു​ള​ക് പ​റി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

മൂ​പ്പ് എ​ത്തി​യ കു​രു​മു​ള​ക് തി​രി​ക​ൾ പ​റി​ക്കാ​ൻ വൈ​കു​ന്തോ​റും പ​ഴു​ത്തു കൊ​ഴി​ഞ്ഞു​പോ​വു​ക​യും വി​വി​ധ ത​രം പ​ക്ഷി​ക​ൾ ഭ​ക്ഷ​ണ​മാ​ക്കി​യും കു​രു​മു​ള​ക് ന​ഷ്ട​പ്പെ​ട്ട് പോ​കു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഓ​രോ താ​ങ്ങ് മ​ര​ത്തി​ൽ നി​ന്നും ഒ​രു​മി​ച്ച് കാ​യ്ക​ൾ പ​റി​ച്ച് എ​ടു​ക്കാ​ൻ ക​ഴി​യു​ക​യി​ല്ല. വി​ള​ഞ്ഞ് പാ​ക​മാ​യ​വ മാ​ത്ര​മാ​യി ര​ണ്ടോ മൂ​ന്നോ പ്രാ​വ​ശ്യ​മാ​യാ​ണ് കു​രു​മു​ള​ക് പ​റി​ച്ചെ​ടു​ക്കു​ന്ന​ത്.

നാ​ട​ൻ ഇ​നം കു​രു​മു​ള​ക് കൃ​ഷി ചെ​യ്യു​ന്ന​ത് ന​ന്നേ കു​റ​ഞ്ഞി​ട്ടു​ണ്ട്. നീ​ളം കൂ​ടി​യ തി​രി​ക​ൾ ഉ​ള്ള​തും ഉ​ൽ​പ്പാ​ദ​ന​ക്ഷ​മ​ത കൂ​ടി​യ​തു​മാ​യ ക​രി​മു​ണ്ട, പ​ന്നി​യൂ​ർ 1 തു​ട​ങ്ങി​യ ഉ​ത്പാ​ദ​ന​ക്ഷ​മ​ത കൂ​ടി​യ ഇ​ന​ങ്ങ​ളാ​ണ് ക​ർ​ഷ​ക​ർ പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. പ​റി​ച്ച മു​ള​കുതി​രി​ക​ളി​ൽ നി​ന്ന് ച​വി​ട്ടി തി​രു​മ്മി​യും പ​റി​ച്ചും മ​ണി​ക​ൾ വേ​ർ​പെ​ടു​ത്തി എ​ടു​ക്കു​ന്ന ജോ​ലി​യും വേ​ർ​പെ​ടു​ത്തി​യ കു​രു​മു​ള​ക് ടാ​ർ പാ​യ​ക​ളി​ലും പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ളി​ലും ഇ​ട്ട് ഉ​ണ​ക്കി​യെ​ടു​ക്കു​ന്ന ജോ​ലി​യും മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യി ന​ട​ക്കു​ന്നു.

600 രൂ​പ​യ്ക്ക് മു​ക​ളി​ൽ വി​ല​യു​ണ്ടാ​യി​രു​ന്ന കു​രു​മു​ള​കി​ന് വി​ള​വെ​ടു​പ്പ് സീ​സ​ണ്‍ ആ​യി​ട്ടും തങ്ങൾക്ക് പി​ടി​ച്ചു​നി​ല്ക്കാ​വു​ന്ന വി​ല​ കിട്ടുന്നുണ്ടെ​ന്ന് പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ഉ​ണ​ങ്ങി​യ കു​രു​മു​ള​കി​ന് വ​ലി​പ്പ​വും ഗു​ണ​നി​ല​വാ​ര​വു​മ​നു​സ​രി​ച്ച് 460 മു​ത​ൽ 510 രൂ​പ​വ​രെ ഒ​രു കി​ലോ​യ്ക്ക് ഇ​പ്പോ​ൾ വി​ല ല​ഭി​ക്കു​ന്നു​ണ്ട്. വി​ള​വെ​ടു​പ്പ് സീ​സ​ണ്‍ ക​ഴി​ഞ്ഞാ​ൽ ഇ​റ​ക്കു​മ​തി വ​ന്നി​ല്ലെ​ങ്കി​ൽ വി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന പ്ര​തീ​ക്ഷ ചി​ല ക​ർ​ഷ​ക​ർ പ​ങ്കു​വെ​ച്ചു.

ച​ള്ള, ഒ​ലി​പ്പാ​റ, ക​രി​ന്പാ​റ, ക​ൽ​ച്ചാ​ടി, തു​ട​ങ്ങി മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലാ​ണ് കു​രു​മു​ള​ക് കൃ​ഷി കൂ​ടു​ത​ലാ​യു​ള്ള​ത്. തെ​ങ്ങി​ൻ​തോ​പ്പു​ക​ളി​ലും വീ​ട്ടു​വ​ള​പ്പു​ക​ളി​ലും ഇ​ട​വി​ള​യാ​യാ​ണ് പ്ര​ധാ​ന​മാ​യും കു​രു​മു​ള​ക് കൃ​ഷി ചെ​യ്യു​ന്ന​ത്.