തിരുപ്പൂരിൽ മു​ങ്ങി​മ​രി​ച്ച കു​ട്ടി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു
Saturday, January 22, 2022 12:48 AM IST
തി​രു​പ്പൂ​ർ : അ​മ​രാ​വ​തി​പ്പു​ഴ​യി​ൽ മു​ങ്ങിമ​രി​ച്ച ആ​റു കു​ട്ടി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ മു​ൻ മ​ന്ത്രി​യും പ​ല്ല​ടം എം​എ​ൽ​എ​യു​മാ​യ എം​എ​സ്എം ആ​ന​ന്ദ​ൻ സ​ന്ദ​ർ​ശി​ച്ചു. ജ​നു​വ​രി 17നാ​ണ് തി​രു​പ്പൂ​ർ ഇ​ടു​വാ​യ് അ​ണ്ണാ​മ​ലൈ ഗാ​ർ​ഡ​നി​ലെ അ​മൃ​ത​കൃ​ഷ്ണ​ൻ, ച​ക്ര​വ​ർ​മ​ൻ, ശ്രീ​ധ​ർ, ര​ഞ്ജി​ത്, യു​വ​ൻ, മോ​ഹ​ൻ എ​ന്നി​വ​ർ ധാ​രാ​പു​രം അ​മ​രാ​വ​തി ന​ദി​യി​ൽ മു​ങ്ങി മ​രി​ച്ച​ത്.

ഇ​വ​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ച എം​എ​ൽ​എ ആ​ന​ന്ദ​ൻ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഗ​വ. ജോ​ലി ല​ഭി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ഉ​റ​പ്പു ന​ല്കി. പ​ല്ല​ടം മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​ന്നി​യ​പ്പ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ര​മ​ശി​വം, മ​റ്റു ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശ​ന​ത്തി​ൽ എം​എ​ൽ​എ​യോ​ടൊ​പ്പം പ​ങ്കെ​ടു​ത്തു.