വടക്കഞ്ചേരി : യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റീജിൽ മാക്കുറ്റിയെ കണ്ണൂരിൽ സിപിഎം പ്രവർത്തകർ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് തരൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കഞ്ചേരിയിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി പ്രമോദ് തണ്ടലോട് ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റി അംഗം നിർഷാദ് കാരയങ്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം രമേഷ് പ്രധാനി, കാരയങ്കാട് ശിവരാമകൃഷ്ണൻ, ജയപ്രകാശൻ മംഗലം, സലിം എന്നിവർ പ്രസംഗിച്ചു. ഗാന്ധിദർശൻ സമിതി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എബി വടക്കേക്കര സ്വാഗതവും പഞ്ചായത്ത് മെന്പർ ശ്രീനാഥ് വെട്ടത്ത് നന്ദിയും പറഞ്ഞു.
പാലക്കാട്: യൂത്ത് കോണ്ഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസിയിൽ നിന്ന് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തിലേക്ക് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈൻ, യൂത്ത് കോണ്ഗ്രസ് സംസ്ഥാന നിർവാഹകസമിതി അംഗം എം.പ്രശോഭ്, ജില്ലാ സെക്രട്ടറി പി.എസ്. വിബിൻ, എച്ച. ബുഷറ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായ പി.എസ്. ദീപക്, സക്കീർ മേപ്പറന്പ്, കെ.രാഹുൽ, മുഹമ്മദ്, മണ്ഡലം പ്രസിഡന്റുമാരായ ഹക്കീം കൽമണ്ഡപ്പം, കെ.ലക്ഷ്മണൻ, പി.പ്രശാന്ത്, ഷഫീക്, ഇഖ്ബാൽ മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നല്കി.