അ​ട​ച്ചി​ട്ട വീ​ട്ടി​ൽനി​ന്ന് സ്വ​ർ​ണ​വും വെ​ള്ളി​യും ക​വ​ർ​ന്നു
Friday, January 21, 2022 12:01 AM IST
കോ​യ​ന്പ​ത്തൂ​ർ : അ​ട​ച്ചി​ട്ട വീ​ട്ടി​ൽ നി​ന്നും സ്വ​ർ​ണ​വും വെ​ള്ളി​യും ക​വ​ർ​ന്നു. ഇ​രു​കൂ​ർ ശി​വ​ശ​ക്തി ന​ഗ​ർ രാ​മ​നാ​ഥ​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മ​യു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​നു​വ​രി 13ന് ​കു​ടും​ബ​സ​മേ​തം പു​തു​ക്കോ​ട്ട​യി​ലേ​ക്ക് പോ​യി​രു​ന്നു.

ഇ​വി​ടെ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം തി​രി​ച്ചു വ​ന്ന​പ്പോ​ൾ വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന​തുക​ണ്ട് അ​ക​ത്തുക​യ​റി നോ​ക്കി​യ​പ്പോ​ൾ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​ൻ​പ​തു പ​വ​ൻ സ്വ​ർ​ണ​വും വെ​ള്ളി​യും ക​വ​ർ​ന്നി​രി​ക്കു​ന്ന​ത് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് രാ​മ​നാ​ഥ​ൻ സി​ങ്കാ​ന​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ല്കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് മോ​ഷ്ടാ​വി​നാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

ജാ​തി​പ്പേ​രു വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ച
അ​ധ്യാ​പി​ക അ​റ​സ്റ്റി​ൽ

തി​രു​പ്പൂ​ർ : വി​ദ്യാ​ർ​ഥി​ക​ളെ ജാ​തി​പ്പേ​ര് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ച ഇ​ടു​വാ​യ് ഗ​വ. ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ഗീ​ത​യെ അ​റ​സ്റ്റു ചെ​യ്തു. ഡി​സം​ന്പ​ർ 17ന് ​സ്കൂ​ളി​ലെ ദ​ളി​ത​രാ​യ വി​ദ്യാ​ർ​ഥി​ക​ളോ​ടു ശൗ​ചാ​ല​യം വൃ​ത്തി​യാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും വി​ദ്യാ​ർ​ഥി​ക​ൾ വി​സ​മ്മ​തി​ച്ച​പ്പോ​ൾ ജാ​തി​പ്പേ​ര് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു. ഇ​തു സം​ബ​ന്ധി​ച്ച് ന​ല്കി​യ പ​രാ​തി​യി​ൻ​മേ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഗീ​ത​യെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ആ​ദി​വാ​സി ക്ഷേ​മ പ്ര​വ​ർ​ത്ത​ക​ൻ ശ​ര​വ​ണ കു​മാ​ർ ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗീ​ത​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.