പ​ഴ​നി തൈ​പ്പൂ​യ ഉ​ത്സ​വ​ത്തി​ലേ​ക്ക് പ​ദ​യാ​ത്രാ​സം​ഘം പു​റ​പ്പെ​ട്ടു
Thursday, January 20, 2022 11:58 PM IST
വ​ണ്ടി​ത്താ​വ​ളം: പ​ഴ​നി സു​ബ്ര​ഹ്മ​ണ്യ​ക്ഷേ​ത്ര​ത്തി​ലെ തൈ​പ്പൂ​യം മ​ഹോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ തി​രു​വി​ല്വാ​മ​ല​യി​ൽ നി​ന്നും പ​ദ​യാ​ത്ര സം​ഘം പു​റ​പ്പെ​ട്ടു. സ്ത്രീ​ക​ളും കു​ട്ടി​ക​ക​ളും ഉ​ൾ​പ്പെ​ടെ 320 പേ​രാ​ണ് തീ​ർ​ഥാ​ട​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഏ​ഴ് ദി​വ​സം വ്രതാ​നു​ഷ്ടാനങ്ങ​ൾ പാ​ലി​ച്ചാ​ണ് ഇ​ന്ന​ലെ കാ​ല​ത്ത് പ​ദ​യാ​ത്ര തു​ട​ങ്ങി​യ​ത്. നി​ര​ത്തി​ൽ വാ​ഹ​ന​സ​ഞ്ചാ​രം ക​ണ​ക്കി​ലെ​ടു​ത്ത് പ​ത്ത് പേ​ര​ട​ങ്ങു​ന്ന സം​ഘം അ​ന്പ​തു മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ ഇ​ട​വി​ട്ടാ​ണ് സു​ര​ക്ഷി​ത​മാ​യി ന​ട​ന്നു​വ​ന്ന​ത്. ക​ന​ത്ത വെ​യി​ലു​ണ്ടാ​യി​രു​ന്നി​ട്ടും പ​ല​രും ന​ഗ്ന​പാ​ത​രാ​യാ​ണ് സ​ഞ്ചാ​രം. ആ​ല​ത്തൂ​ർ, കൊ​ടു​വാ​യൂ​ർ, ത​ത്ത​മം​ഗ​ലം, വ​ണ്ടി​ത്താ​വ​ളം വ​ഴി എ​ത്തി​യ സം​ഘം രാ​ത്രി​യി​ൽ ക​ന്നി​മാ​രി​യി​ൽ ക​ഴി​ച്ചു​കൂ​ട്ടി. ഇ​ന്ന് കാ​ല​ത്ത് ക​ന്നി​മാ​രി​യി​ൽ നി​ന്നും പൊ​ള്ളാ​ച്ചി​യി​ലെത്തു​ന്ന സം​ഘം ഉ​ടുമ​ൽ​പേ​ട്ട​യി​ൽ രാ​ത്രി ക​ഴി​ച്ചു​കൂ​ട്ടി നാ​ളെ രാ​വി​ലെ വീ​ണ്ടും യാ​ത്ര തു​ട​ങ്ങും. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ഴ​നി ത​ങ്ങി തി​ങ്ക​ളാ​ഴ്ച മ​ല​ക​യ​റി ക്ഷേ​ത്രദ​ർ​ശ​നം ന​ട​ത്തും. പി​ന്നീ​ട് ഉ​ച്ച​യോ​ടെ നാട്ടിലേക്ക് മ​ട​ങ്ങും. മു​പ്പ​തു വ​ർ​ഷ​ത്തി​ൽ കു​ടു​ത​ലാ​യി തൈ​പ്പൂ​യ ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രും പ​ദ​യാ​ത്രാസം​ഘ​ത്തി​ലു​ണ്ട്.